സാൽമിയയിൽ മെട്രോ മെഡിക്കൽ പുതിയ ഫാർമസി തുറന്നു
text_fieldsമെട്രോ മെഡിക്കൽ ഗ്രൂപ് സാൽമിയയിൽ ആരംഭിച്ച ഫാർമസി മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, മാനേജ്മെന്റ് പ്രതിനിധികൾ, വിശിഷ്ടാതിഥികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ആതുരസേവന രംഗത്ത് പരിചരണം, കരുതൽ, ചികിത്സ എന്നിവയുടെ പര്യായമായ മെട്രോ മെഡിക്കൽ ഗ്രൂപ് സാൽമിയയിൽ പുതിയ ഫാർമസി തുറന്നു. സാൽമിയ ടെറസ് മാളിലാണ് ഫാർമസി.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഒമ്പതാമത് ഫാർമസിയാണിത്. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, മാനേജ്മെന്റ് പ്രതിനിധികൾ, വിശിഷ്ടാതിഥികൾ എന്നിവർ ചേർന്ന് ഫാർമസി ഉദ്ഘാടനം ചെയ്തു.
പരിചയസമ്പന്നരായ ഫാർമസിസ്റ്റുകളുടെയും ആരോഗ്യ സംരക്ഷണ വിദഗ്ധരുടെയും പിന്തുണയോടെ ഗുണനിലവാരമുള്ള മരുന്നുകൾ, വെൽനസ് ഉൽപ്പന്നങ്ങൾ, ആരോഗ്യ വസ്തുക്കൾ എന്നിവ നൽകുന്നതിനാണ് പുതിയ ബ്രാഞ്ച് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് വ്യക്തമാക്കി.
ഡിജിറ്റൽ ആരോഗ്യ സംരക്ഷണ സംയോജനത്തിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾ ഉടൻ ആരംഭിക്കും. ഉപഭോക്താക്കൾക്ക് ഓൺലൈൻ ഓർഡറുകളിൽ പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകളും ഒരുക്കും. ഉപഭോക്തൃ കേന്ദ്രീകൃത സേവനത്തിന്റെ ഭാഗമായി ഈ വർഷം മുഴുവൻ മെട്രോ ഫാർമസി ബ്രാഞ്ചുകളിൽ എല്ലാ ബില്ലുകൾക്കും 15ശതമാനം ക്യാഷ്ബാക്ക് ലഭ്യമാണെന്നും അറിയിച്ചു.
ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം മിതമായ നിരക്കിൽ എല്ലാവർക്കും എളുപ്പത്തിൽ സുഗമമായി ലഭ്യമാക്കുക എന്നത് തങ്ങളുടെ പ്രതിബദ്ധതയാണെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു. ഓരോ പുതിയ ബ്രാഞ്ച് തുറക്കുന്നതിലൂടെയും, വിശ്വാസം, ഗുണനിലവാരം, പരിചരണം എന്നിവയിൽ വേരൂന്നിയ ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ നൽകുമെന്ന വാഗ്ദാനം നിറവേറ്റുകയാണെന്നും, കുവൈത്തിലെ ജനങ്ങൾക്ക് വിശ്വസനീയമായ ഒരു ആരോഗ്യ സംരക്ഷണ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും എന്നും മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

