Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടൂ​റി​സം മേ​ഖ​ല​യി​ലും...

ടൂ​റി​സം മേ​ഖ​ല​യി​ലും ചു​വ​ടു​റ​പ്പി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്

text_fields
bookmark_border
ടൂ​റി​സം മേ​ഖ​ല​യി​ലും ചു​വ​ടു​റ​പ്പി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്
cancel
camera_alt

കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ

കു​വൈ​ത്തി​ലും യു.​എ.​ഇ​യി​ലും ആ​രോ​ഗ്യ​രം​ഗ​ത്ത് വി​ശ്വാ​സ്യ​ത​യും സേ​വ​ന​മി​ക​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്, ഇ​ന്ത്യ​യി​ലെ ടൂ​റി​സം-​ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലും ചു​വ​ടു​റ​പ്പി​ക്കു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ൽ ‘കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ’ എ​ന്ന പ്രീ​മി​യം 4+ സ്റ്റാ​ർ ഹോ​ട്ട​ൽ ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം ലി​സ്സി ജം​ഗ്ഷ​ൻ, എ​സ്.​ആ​ർ.​എം റോ​ഡി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ഹോ​ട്ട​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് പാ​ണ​ക്കാ​ട് മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഗോ​വ ഗ​വ​ർ​ണ​ർ അ​ഡ്വ. ശ്രീ​ധ​ര​ൻ പി​ള്ള, പ്ര​മു​ഖ എം.​പി​മാ​രും എം.​എ​ൽ.​എ​മാ​രും, കൊ​ച്ചി മേ​യ​ർ ,ഡെ​പ്യൂ​ട്ടി മേ​യ​ർ ,മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ​രം​ഗ​ത്ത് ല​ഭി​ച്ച ജ​ന​വി​ശ്വാ​സം ത​ന്നെ​യാ​ണ് ഈ ​പു​തി​യ സം​രം​ഭ​ത്തി​ന്റെ അ​ടി​ത്ത​റ​യെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ വി.​യു. സി​ദ്ദി​ഖ്, വി.​യു. നാ​സ​ർ, ഡോ.​റ​ഷീ​ക് അ​ഹ​മ്മ​ദ്, ഡോ.​റം​ഷാ​ദ് റ​ഹീം ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മെ​ട്രോ മാ​നേ​ജ്മെ​ന്റ് പാ​ർ​ട്ണേ​ഴ്സാ​യ ഡോ.​ബി​ജി ബ​ഷീ​ർ, പി.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി, ഡോ​ക്ട​ർ​മാ​രാ​യ ഡോ.​ര​സ്ന മു​നൈ​ഫ,ഡോ.​റി​ഫ മു​ഫൈ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.മെ​ട്രോ ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ ഓ​ഫി​സ് കോ​ഓ​ർ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​യ്സ് ജോ​ർ​ജ് ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. മെ​ട്രോ ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​ർ​പ്പ​റേ​റ്റ് ബി​സി​ന​സ് മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മെ​ട്രോ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് സ്ഥാ​പ​ക ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്നു

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ഏ​റ്റ​വും വ​ലി​യ ക​രു​ത്ത്

കു​വൈ​ത്തി​ലും യു.​എ.​ഇ​യി​ലും ആ​രോ​ഗ്യ​രം​ഗ​ത്ത് ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ശ്വാ​സ​മാ​ണ് ഏ​റ്റ​വും വ​ലി​യ ക​രു​ത്തെ​ന്നും ആ ​വി​ശ്വാ​സ​മാ​ണ് ഇ​ന്ത്യ​യി​ലെ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കാ​ൻ പ്ര​ചോ​ദി​പ്പി​ച്ച​തെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച മെ​ട്രോ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്പി​ന്റെ സ്ഥാ​പ​ക ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ പ​റ​ഞ്ഞു. അ​തി​വേ​ഗം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കൊ​ച്ചി​യു​ടെ വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത് സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ന​ൽ​കു​ന്ന​താ​ണ്.

ആ​രോ​ഗ്യ​രം​ഗ​ത്ത് ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ശ്വാ​സ​വും പി​ന്തു​ണ​യും പ്ര​ചോ​ദ​ന​മാ​യി ലോ​കോ​ത്ത​ര നി​ല​വാ​ര​വും ഗു​ണ​മേ​ന്മ​യും ഉ​റ​പ്പാ​ക്കി ഈ ​സം​രം​ഭ​ത്തെ കേ​ര​ള​ത്തി​ന്റെ അ​ഭി​മാ​ന സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ക്കാ​ൻ ശ്ര​മി​ക്കും. കേ​ര​ള സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന ദ​ർ​ശ​ന​വും മാ​റി​വ​രു​ന്ന കേ​ര​ള ജ​ന​ത​യു​ടെ പു​രോ​ഗ​മ​ന മ​നോ​ഭാ​വ​വും കേ​ര​ള​ത്തി​ൽ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്കു​ള്ള കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ൾ​ക്കും മു​ത​ൽ​മു​ട​ക്കി​നും അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​മേ​ഖ​ല​ക​ളി​ലും പു​തി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ച്ച് കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ന്റെ ഭാ​ഗ​മാ​യി ‘കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ’ ന്റെ ​ര​ണ്ടാം ശാ​ഖ കോ​ഴി​ക്കോ​ട് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മു​സ്ത​ഫ ഹം​സ അ​റി​യി​ച്ചു.

സു​ന്ദ​രം, വി​ശാ​ലം,മി​ക​ച്ച നി​ല​വാ​രം

ആ​ധു​നി​ക ആ​ർ​ക്കി​ടെ​ക്ച​ർ ശൈ​ലി​യി​ൽ നി​ർ​മി​ച്ച ‘കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ’ വി​ശാ​ല​വും സു​ന്ദ​ര​വു​മാ​യ മു​റി​ക​ൾ, ഹൈ​ടെ​ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളു​ക​ൾ, ബാ​ൻ​ക്വ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, ഫൈ​ൻ ഡൈ​നി​ങ് റെ​സ്റ്റാ​റ​ന്റ്, സ്വി​മ്മി​ങ് പൂ​ൾ, വി​പു​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യം എ​ന്നി​വ​യോ​ടെ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്നു.

വി​വാ​ഹ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക മ​ണ്ഡ​പ​വും ഉ​ണ്ട്. ബി​സി​ന​സ് യാ​ത്രി​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം ഹോ​ട്ട​ൽ ന​ൽ​കു​ന്നു. കൊ​ച്ചി​യു​ടെ പ്ര​ധാ​ന വ്യാ​പാ​ര-​വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള സ്ഥാ​നം ഹോ​ട്ട​ലി​ന്റെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​ന്നു.ആ​രോ​ഗ്യ​രം​ഗ​ത്ത് വി​ജ​യ​ക​ര​മാ​യ സേ​വ​ന​യാ​ത്ര​ക്ക് പി​റ​കെ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്കു​ള്ള ഈ ​വി​പു​ലീ​ക​ര​ണം മെ​ട്രോ ഗ്രൂ​പ്പി​ന്റെ വ​ള​ർ​ച്ച​യു​ടെ പു​തി​യ അ​ധ്യാ​യ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

സേ​വ​ന​മി​ക​വും വി​ശ്വാ​സ്യ​ത​യും കൈ​മു​ത​ലാ​ക്കി ‘കോ​ണ്ടി​നെ​ന്റ​ൽ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ’ കൊ​ച്ചി​യി​ൽ ലോ​കോ​ത്ത​ര ഹോ​സ്പി​റ്റാ​ലി​റ്റി അ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്ന് ഉ​റ​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Metro Medical International Group expands into the tourism sector
Next Story