ജലീബിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫാർമസിയും ഐ പോയന്റും പ്രവർത്തനമാരംഭിച്ചു
text_fieldsജലീബിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ‘അൽ മത്ത്കൂറി ഫാർമസി’ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ആരോഗ്യപരിചരണ രംഗത്ത് വിശ്വസ്തയുടെയും ഗുണനിലവാരത്തിന്റെയും പേരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ഫാർമസി ‘അൽ മത്ത്കൂറി ഫാർമസിയും’ ഐ പോയിന്റും ജലീബിൽ പ്രവർത്തനമാരംഭിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് സ്പോൺസർ ഫഹദ് അൽ മുത്തൈരി, അബൂ അബ്ദുല്ല ലാഫി അൽ മുത്തൈരി, മാനേജിങ് പാർട്ണർ ഡോ. ബിജി ബഷീർ, മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, ഫാർമസി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ.റംഷാദ് ബിൻ റഹിം ,ഫാർമസി ഓപറേൻസ് മാനേജർ ഇ.വി.നിഷാന്ത്, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, ഡെപ്യൂട്ടി ജനറൽ മാനേജർ വി.പി.പ്രിയേഷ്, ഓപറേഷൻസ് മാനേജർ ജിഷ വർഗീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
മെട്രോ ഐ പോയിന്റും ജലീബിൽ ഉദ്ഘാടനം ചെയ്തു. റവ. ഫാ. സ്റ്റീഫൻ നീടുവാക്കാട്ട് (സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് റീഷ്ശ് ചർച്ച്), റവ. ഫാ. അരുണ് ബോസ് (സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്) മറ്റു പ്രമുഖരും സന്നിഹിതരായി.
മെട്രോ ഐ പോയന്റിൽ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സമ്പൂർണ നേത്ര പരിശോധന, കാഴ്ച പരിശോധന, കണ്ണടകൾ കോൺടാക്ട് ലെൻസുകൾ, മറ്റു നേത്ര സേവനങ്ങളും ലഭ്യമാണ്. കൃത്യതയാർന്ന ഡയഗ്നോസിസും വ്യക്തിഗത പരിചരണവും സേവനങ്ങളിൽ ഉറപ്പാക്കുന്നു. പരിചയസമ്പന്നരായ ഫാർമസിസ്റ്റുകളുടെയും ആരോഗ്യസംരക്ഷണ വിദഗ്ധരുടെയും നേതൃത്വത്തിൽ, ഗുണനിലവാരമുള്ള മരുന്നുകൾ, വെൽനെസ് ഉൽപന്നങ്ങൾ, ഓവർ-ദി-കൗണ്ടർ അവശ്യവസ്തുക്കൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് പുതുതായി പ്രവർത്തനം ആരംഭിച്ച ജലീബ് ഫാർമസിയുടെ പ്രധാന ലക്ഷ്യം. ഫാർമസി ഇ-കോമേഴ്സ് പ്ലാറ്റ്ഫോം വഴി ഹോം ഡെലിവറി സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്. എല്ലാ മെട്രോ ഫാർമസി ബ്രാഞ്ചുകളിലും പ്രത്യേക ഓഫറുകളും ലഭ്യമാണ്. കൂടുതൽ മെട്രോ ഫാർമസികൾ വൈകാതെ ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

