Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതീ​ർ​ഥാ​ട​ക​ർ​ക്ക്...

തീ​ർ​ഥാ​ട​ക​ർ​ക്ക് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ ഹ​ജ്ജ് പാ​ക്കേ​ജ്

text_fields
bookmark_border
തീ​ർ​ഥാ​ട​ക​ർ​ക്ക് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ ഹ​ജ്ജ് പാ​ക്കേ​ജ്
cancel

കു​വൈ​ത്ത് സി​റ്റി: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ ശാ​രീ​രി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ‘മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്’ സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ശോ​ധ​ന പാ​ക്കേ​ജ് അ​വ​ത​രി​പ്പി​ച്ചു.

ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളോ​ടൊ​പ്പം ദൈ​ർ​ഘ്യ​മേ​റി​യ ആ​രാ​ധ​ന​ക​ൾ നി​ർ​വ​ഹി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ്ര​ത്യേ​ക സേ​വ​നം.

പ്രാ​യ​മാ​യ​വ​ർ​ക്കും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ ദീ​ർ​ഘ​കാ​ല രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കും യാ​ത്ര​ക്ക് മു​ൻ​പ് സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും അ​നി​വാ​ര്യ​മാ​ണ്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്. സ​മ​ഗ്ര പ​രി​ശോ​ധ​നാ സം​വി​ധാ​നം പാ​ക്കേ​ജി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ന​റു​ടെ വി​ശ​ദ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ദേ​ശ​വും ല​ഭ്യ​മാ​കും. മെ​ട്രോ​യു​ടെ എ​ല്ലാ ശാ​ഖ​ക​ളി​ലും ഈ ​പാ​ക്കേ​ജ് ല​ഭ്യ​മാ​ണ്.

സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്റെ ഭാ​ഗ​മാ​യി കു​റ​ഞ്ഞ ചെ​ല​വി​ൽ ഗു​ണ​മേ​ൻ​മ​യു​ള്ള ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ എ​ല്ലാ മെ​ട്രോ ശാ​ഖ​ക​ളി​ലൂ​ടെ​യും എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മെ​ട്രോ മാ​നേ​ജ്‌​മ​ന്റ് വ്യ​ക്ത​മാ​ക്കി. സ​മ​യോ​ചി​ത​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ വ​ഴി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ത്സ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യും. ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ൾ​ക്കൊ​പ്പം ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ര​ക്ഷി​ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യ ഹ​ജ്ജ് അ​നു​ഭ​വം സാ​ധ്യ​മാ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മെ​ട്രോ മാ​നേ​ജ്‌​മ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Metro Medical Group's Hajj package for pilgrims
Next Story