ഈദ് ദിനത്തിൽ മെഗാ ഈദ് ഫെസ്റ്റുമായി മെട്രോ മെഡിക്കൽ ഗ്രൂപ്
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ ആതുരസേവന കേന്ദ്രമായ മെട്രോ മെഡിക്കൽ ഗ്രൂപ് ഈദ് ദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ‘മെട്രോയ്ക്കൊപ്പം ഈദ്' എന്ന മെഗാ ഈദ് ഫെസ്റ്റിൽ ആയിരങ്ങൾ പങ്കെടുക്കും. ഒന്നാം പെരുന്നാൾ ദിനത്തിൽ അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് പരിപാടി. പ്രമുഖ മെന്റലിസ്റ് അനന്തു, പ്രമുഖ ഗായക കുടുംബമായ നിസാം തളിപ്പറമ്പ് ആൻഡ് ഫാമിലി, നസീർ കൊല്ലം എന്നിവരുടെ പരിപാടികൾ നടക്കും.
മെന്റലിസത്തിലെ വൈദഗ്ധ്യത്തിന് പേരുകേട്ട അനന്തു മാജിക്, മനഃശാസ്ത്രം എന്നിവ സമന്വയിപ്പിക്കുന്ന ആകർഷകമായ പ്രകടനവുമായി വേദിയിലെത്തും. ഒപ്പനയും മറ്റു കലാപ്രകടനങ്ങളും റസ്റ്റാറന്റുകൾ എന്നിവയും ആഘോഷവേളയിൽ ഒരുക്കും.
പങ്കെടുക്കുന്നവർക്ക് പ്രത്യേക കൂപൺ തെരഞ്ഞെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളുടെ വിപുലമായ ശ്രേണിയും മെട്രോ മെഡിക്കൽ ഒരുക്കിയിട്ടുണ്ട്. ഒന്നാം പെരുന്നാൾ ദിനത്തിൽ വൈകീട്ട് നാലു മുതൽ രാത്രി 10 വരെയാണ് ഫെസ്റ്റ്.
മൂന്നു മുതൽ നാലുവരെയാണ് പ്രവേശന സമയം. പ്രവേശനം സൗജന്യ പാസുകളിലൂടെ നിയന്ത്രിച്ചിട്ടുണ്ട്. ഹലാ ഫെബ്രുവരിയുടെ ഭാഗമായി 25, 26 തീയതികളിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ബ്രാഞ്ചുകൾ സന്ദർശിച്ച് കണ്സൽട്ടേഷൻ എടുക്കുന്നവർക്ക് സൗജന്യ പാസുകൾ കരസ്ഥമാക്കാം.

