മെട്രോ മെഡിക്കല്‍ ഗ്രൂപ് സ്വീകരണം നൽകി
text_fieldsനവാസ് പാലേരിയെ മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസയും മാനേജ്മെന്റ്
അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കഥകളും കവിതകളുംകൊണ്ട് പ്രവാസികളുടെ ഇഷ്ടകലാകാരനായ നവാസ് പാലേരി മെട്രോ മെഡിക്കല്‍ ഗ്രൂപ് ഓഫിസ് സന്ദര്‍ശിച്ചു. പ്രവാസി കൂട്ടായ്മ ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വിസ് സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം. മെട്രോ മെഡിക്കല്‍ സ്ഥാപനങ്ങളുടെ സഹജീവി സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു.
ജീവനക്കാര്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസിനും നേതൃത്വം നൽകി. ചെയര്മാന് മുസ്തഫ ഹംസയും ജീവനക്കാരും അദ്ദേഹത്തെ സ്വീകരിച്ചു. ഫഹാഹീലില്‍ ഈ മാസം 24ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ നാലാമത് ശാഖക്ക് അദ്ദേഹം എല്ലാ ഭാവുകങ്ങളും നേര്‍ന്നു.

