മെട്രോ മെഡിക്കൽ ഗ്രൂപ് പുതിയ ലോഗോ പ്രകാശനം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ആതുരസേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ് പുതിയ ലോഗോ പുറത്തിറക്കി. അന്താരാഷ്ട്രതലത്തിൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ലോഗോ മാറ്റം. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ പുതിയ ലോഗോയുടെ പ്രകാശനം നിർവഹിച്ചു.
സൂപ്പർ മെട്രോ സാല്മിയയിൽ നടന്ന അനാച്ഛാദന ചടങ്ങിൽ ഗ്രൂപ്പിന്റെ 2024ലെ പുതിയ നേതൃനിരയെ ചെയർമാൻ ആൻഡ് സി.ഇ.ഒ പരിചയപ്പെടുത്തി. മെട്രോയെ അന്താരാഷ്ട്ര ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിൽ പുതിയ നേതൃനിര നിർണായക പങ്കു വഹിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മെട്രോ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജറായി ഫൈസൽ ഹംസ, ഡെപ്യൂട്ടി ജനറൽ മാനേജറായി വി.പി. പ്രിയേഷ്, ചീഫ് നഴ്സിങ് ഓഫീസറായി ജിഷ വർഗീസ്, ഓപറേഷൻസ് മാനേജറായി മുഹമ്മദ് ഷൗക്കി, എച്ച്. ആർ മാനേജറായി വർഗീസ് എബ്രഹാം, ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സയ്യിദ് തങ്ങൾ, ഇൻഷുറൻസ് മാനേജറായി ജോയ്സ് ജോർജ്, പ്രോജക്ട് മാനേജറായി വി.യു. റംഷാദ്, ഐ.ടി മാനേജറായി ജിനു ഹരിദാസ് എന്നിവർ സ്ഥാനമേറ്റു.
മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ പുതുതായി നിയമിതരായവർക്ക് ആശംസകൾ അറിയിച്ചു. ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, മാനേജിങ് പാർട്ണർ ഡോ.ബിജി ബഷീർ എന്നിവർ സന്നിഹിതരായി.

