Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആറാം വാർഷികം: സീസണൽ...

ആറാം വാർഷികം: സീസണൽ ഫ്ലൂ പാക്കേജ് അവതരിപ്പിച്ച്​ മെട്രോ മെഡിക്കൽ ഗ്രൂപ്​

text_fields
bookmark_border
ആറാം വാർഷികം: സീസണൽ ഫ്ലൂ പാക്കേജ് അവതരിപ്പിച്ച്​ മെട്രോ മെഡിക്കൽ ഗ്രൂപ്​
cancel

കു​വൈ​ത്ത്​ സി​റ്റി: ആ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്​ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ സീ​സ​ണ​ൽ ഫ്ലൂ ​പാ​ക്കേ​ജ് അ​വ​ത​രി​പ്പി​ച്ചു.

ആ​ൻ​റി ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ളും സൗ​ജ​ന്യ ഫോ​ളോ​അ​പ് പ​രി​ശോ​ധ​ന​യും ഉ​ൾ​പ്പെ​ടു​ന്ന പ​ന്ത്ര​ണ്ടി​ന പാ​ക്കേ​ജി​ന്​ തു​ട​ക്ക​ത്തി​ൽ ത​ന്നെ വ​ൻ സ്വീ​കാ​ര്യ​ത ല​ഭി​ച്ച​താ​യി മെ​ട്രോ മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു. പ​ന്ത്ര​ണ്ടാം മാ​സ​ത്തി​ൽ 12 ദീ​നാ​റി​ന്​ 12 സേ​വ​ന​ങ്ങ​ൾ എ​ന്ന​താ​ണ് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റി​െൻറ സീ​സ​ണ​ൽ ഫ്ലൂ ​പാ​ക്കേ​ജി​െൻറ പ​ര​സ്യ​വാ​ച​കം.

ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, സി.​ബി.​സി, എ.​ഇ.​സി, ആ​ർ.​ബി.​സി എ​ന്നീ ലാ​ബ് ടെ​സ്​​റ്റു​ക​ൾ, വൈ​റ്റ​ൽ ചെ​ക്ക​പ്പ് (ബ്ല​ഡ്​ പ്ര​ഷ​ർ, ഒാ​ക്​​സി​ജ​ൻ സാ​ച്വ​റേ​ഷ​ൻ, പ​ൾ​സ്) നെ​ബു​​ലൈ​സേ​ഷ​ൻ, ആ​ൻ​റി​ബ​യോ​ട്ടി​ക്, അ​ന​ൽ​ജെ​സി​ക് മ​രു​ന്നു​ക​ൾ, ക​ഫ്‌ സി​റ​പ്പ്, ആ​ൻ​റി അ​ല​ർ​ജി​ക്​ മെ​ഡി​സി​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പാ​ക്കേ​ജ്. കൂ​ടാ​തെ ആ​റു​മു​ത​ൽ പ​ത്തു​വ​രെ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഫോ​ളോ അ​പ് പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ​മാ​യി​രി​ക്കും.

കാ​ലാ​വ​സ്ഥ മാ​റ്റ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ നി​ര​വ​ധി പേ​ർ​ക്ക്​ വൈ​റ​ൽ ഫ്ലൂ ​ബാ​ധി​ക്കാ​റു​ണ്ടെ​ന്നും സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ഇൗ ​അ​വ​സ്ഥ​യി​ൽ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രാ​തി​രി​ക്കാ​ൻ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ആ​റാം വാ​ർ​ഷി​ക സ​മ്മാ​ന​മാ​യി ഇ​ത്ത​ര​മൊ​രു ഓ​ഫ​ർ അ​വ​ത​രി​പ്പി​ച്ച​തെ​ന്നും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ പ​റ​ഞ്ഞു. വി​വി​ധ മ​രു​ന്ന് ക​മ്പ​നി​ക​ളു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യും പ​രി​ശോ​ധ​ന​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഇൗ ​നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫ​ർ​വാ​നി​യ, സാ​ൽ​മി​യ അ​ട​ക്ക​മു​ള്ള എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ഒ​മ്പ​ത​ര ദീ​നാ​റി​ന്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്താം. കോ​ർ​പ​റേ​റ്റ്, അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ക്ക്​ ഒ​മ്പ​ത്​ ദീ​നാ​ർ മാ​ത്ര​മെ ഉ​ള്ളൂ. 24 മ​ണി​ക്കൂ​റും പി.​സി.​ആ​ർ പ​രി​ശോ​ധ​ന സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

ബ​ന്ധു​ക്ക​ളു​ടെ മ​ര​ണം പോ​ലെ​യു​ള്ള അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പോ​കു​ന്ന​വ​ർ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ​ എ​മ​ർ​ജ​ൻ​സി പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഫ​ലം നാ​ല്​ മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭ്യ​മാ​ക്കും. നാ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്ക്​ ര​ണ്ട്​ പി.​സി.​ആ​ർ 18 ദീ​നാ​റി​ന്​ ന​ട​ത്താ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ക​യാ​ണെ​ങ്കി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലും ഇൗ ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 220 220 20 എ​ന്ന ക​സ്​​റ്റ​മ​ർ കെ​യ​ർ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro Medical Group
News Summary - Metro Medical Group presents seasonal flu package
Next Story