Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ എട്ടാമത്...

കുവൈത്തിൽ എട്ടാമത് ശാഖയുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്; ഉദ്ഘാടനം വെള്ളിയാഴ്ച

text_fields
bookmark_border
കുവൈത്തിൽ എട്ടാമത് ശാഖയുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്; ഉദ്ഘാടനം വെള്ളിയാഴ്ച
cancel
Listen to this Article

കുവൈത്ത് സിറ്റി: പ്രമുഖ ആതുരസേവന കേന്ദ്രമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കുവൈത്തിലെ എട്ടാമത് ബ്രാഞ്ച് മെട്രോ മെഡിക്കൽ സെന്റർ (എം.എം.സി മെഡിക്കൽ സെന്റർ) സാൽമയിയിൽ പ്രവർത്തനം ആരംഭിക്കുന്നു. സാൽമിയ ബ്ലോക്ക് 3-ൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സെന്റർ ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

മെട്രോയുടെ പത്താമത് ഫാർമസിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോക്ടർമാരുടെ കൺസൽട്ടേഷൻ മൂന്നു ദീനാർ (സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 31 വരെ), എല്ലാ കൺസൽട്ടേഷനും മെഡിക്കൽ നടപടിക്രമങ്ങൾക്കും 30 ശതമാനം ക്യാഷ്ബാക്ക് (2025 ഡിസംബർ 31 വരെ), എല്ലാ ഫാർമസി ബില്ലിങ്ങിലും 15ശതമാനം ക്യാഷ്ബാക്ക് (2025 ഡിസംബർ 31വരെ), പ്രത്യേക ആനിവേഴ്സറി പാക്കേജുകൾ (1 ദീനാർ മുതൽ 10 ദീനാർ വരെ, ഡിസംബർ 31 വരെ), ഇൻഷുറൻസ് രോഗികൾക്കായി ഡിസംബർ 2026 വരെ പ്രത്യേക കൂപ്പണുകൾ എന്നീ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ ബ്രാഞ്ചിൽ ഇന്റേണൽ മെഡിസിൻ,ഡെന്റൽ,ഡെർമറ്റോളജി,കോസ്മെറ്റോളജി ആൻഡ് ലേസർ,എൻഡോക്രിനോളജി,ഇ.എൻ.ടി, ഒബി ആൻഡ് ഗൈനക്കോളജി,പീഡിയാട്രിക്‌സ്,ന്യൂറോളജി,യൂറോളജി,ഓർത്തോപീഡിക്സ്,ഓഫ്താൽമോളജി,ലാബ്,ജനറൽ മെഡിസിൻ,എക്സ്റേ,അൾട്രാസൗണ്ട് തുടങ്ങിയ സേവനങ്ങൾ ഉണ്ടാകും. രോഗികൾക്ക് ഹൈ കാലിബർ എം.ആർ.ഐ ,മാമ്മോഗ്രാം,സി.ടി തുടങ്ങിയ മെട്രോയുടെ പ്രീമിയം സേവനങ്ങൾക്ക് പിക്ക് ആൻഡ് ഡ്രോപ്പ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. മഹബൂല,റിഗ്ഗ,ജഹ്‌റ, എന്നിവിടങ്ങളിലേക്കും മെട്രോയുടെ ആരോഗ്യ സേവനങ്ങൾ ഉടൻ വ്യാപിപ്പിക്കുമെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ഫൗണ്ടറും ചെയർമാനും സി.ഇ.ഒ യുമായ മുസ്തഫ ഹംസ, പാർട്നർമാരായ ഡോ.ബിജി ബഷീർ, ഡോ.അഹമ്മദ് അൽ ആസ്‌മി, എം.എം.സി മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ.ഹിന്ദ് അൽ ഹമദ്,ഫഹദ് അൽ മുതൈരി, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsKuwait NewsMetro Medical Groupnew branch
News Summary - Metro Medical Group opens eighth branch in Kuwait; inauguration to be held on Friday
Next Story