Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് തീർത്ഥാടകർക്ക് സമഗ്ര ഹെൽത്ത് പാക്കേജുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്

text_fields
bookmark_border
ഹജ്ജ് തീർത്ഥാടകർക്ക് സമഗ്ര ഹെൽത്ത് പാക്കേജുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്
cancel

കുവൈത്ത് സിറ്റി: ഹജ്ജ് തീർത്ഥാടനത്തിന് തയാറെടുക്കുന്ന വിശ്വാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ സമഗ്ര ഹെൽത്ത് പാക്കേജുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്. ദീർഘദൂര യാത്രയും വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളും കണക്കിലെടുത്ത് തീർത്ഥാടകർക്ക് ഹജ്ജ് യാത്രക്ക് മുമ്പ് ആരോഗ്യനില സമഗ്രമായി വിലയിരുത്താൻ കഴിയുന്ന തരത്തിലാണ് പാക്കേജ്.

പാക്കേജിൽ സി.ബി.സി, ഇ.എസ്.ആർ, എച്ച്.ബി.എ1-സി, ഫാസ്റ്റിംഗ്/റാൻഡം ബ്ലഡ് ഷുഗർ, വൃക്ക പ്രവർത്തന പരിശോധന, കരൾ പ്രവർത്തന പരിശോധന എന്നിവ ഉൾപ്പെടുന്നു. ചെസ്റ്റ് എക്‌സ്-റേ, ഇ.സി.ജി പരിശോധനകളും ജനറൽ പ്രാക്ടീഷണറുടെ വിശദമായ കൺസൽട്ടേഷനും പാക്കേജിന്റെ ഭാഗമാണ്.

മെട്രോയുടെ എല്ലാ ശാഖകളിലും ഈ പാക്കേജ് ലഭ്യമാണ്. ഹജ്ജ് യാത്രക്കിടെ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി ആവശ്യമായ ചികിത്സയും മുൻകരുതലുകളും സ്വീകരിക്കാൻ ഈ പാക്കേജ് സഹായകരമാകുമെന്നും, ആരോഗ്യപരമായും ആത്മീയമായും സുരക്ഷിതമായ ഹജ്ജ് യാത്രക്ക് പിന്തുണ നൽകുന്ന ഈ സംരംഭം സമൂഹത്തോടുള്ള മെട്രോയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും മാനേജ്‌മന്റ് അറിയിച്ചു.

സമൂഹാരോഗ്യ സംരക്ഷണത്തിനും പ്രതിരോധാരോഗ്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മെട്രോ സ്വീകരിച്ചിരിക്കുന്ന ഈ നടപടി ശ്രദ്ധേയമാണെന്ന് വിലയിരുത്തപ്പെടുന്നു. ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് മെട്രോയുടെ ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Metro Medical Group offers comprehensive health package for Hajj pilgrims
Next Story