മെട്രോ മെഡിക്കൽ ഗ്രൂപ് നഴ്സസ് ദിനാഘോഷം
text_fieldsമെട്രോ മെഡിക്കൽ ഗ്രൂപ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കുവൈത്തിലെ ആറ് ശാഖകളിലും ഷാർജയിൽ പുതുതായി ഉദ്ഘാടനം ചെയ്ത ശാഖയിലും നഴ്സുമാർക്ക് സമ്മാനങ്ങളും കേക്കുകളും നൽകി.
ലോകമെമ്പാടുമുള്ള നഴ്സുമാരുടെ അർപ്പണബോധവും ത്യാഗവും തിരിച്ചറിയാനും ആദരിക്കാനും അന്താരാഷ്ട്ര നഴ്സസ് ദിനം ഒരു അവസരമാണെന്ന് മെട്രോ മാനേജ്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. മെട്രോയുടെ ചീഫ് നഴ്സിങ് ഓഫിസർ ജിഷ വർഗീസ് ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, മെട്രോ മാനേജ്മെന്റ് അംഗങ്ങൾ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രതിനിധികൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.

