മെട്രോ മെഡിക്കൽ ഗ്രൂപ് ഒ.ഡബ്ല്യു.ഡബ്ല്യു.എ കുവൈത്തുമായി കൈകോർത്തു
text_fieldsകരാർ ഒപ്പുവെച്ചശേഷം മെട്രോ മെഡിക്കൽ ഗ്രൂപ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ ഒ.ഡബ്ല്യു.ഡബ്ല്യു.എ പ്രതിനിധികൾ എന്നിവർ
കുവൈത്ത് സിറ്റി: പരിചരണം, കരുതൽ, ചികിത്സ എന്നിവയുടെ പര്യായമായ മെട്രോ മെഡിക്കൽ ഗ്രൂപ്, ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ (ഒ.ബ്ല്യു.ബ്ല്യു.എ) മെംബർഷിപ് ആൻഡ് വെൽനസ് സെർബിസിയോ കാരവന്റെ ഭാഗമായി.
ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒ.ഡബ്ല്യു.ഡബ്ല്യു.എ ഇ-കാർഡിന്റെ ലോഞ്ച് ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ഫിലിപ്പീനോ തൊഴിലാളികൾക്കായുള്ള ആരോഗ്യക്ഷേമപദ്ധതി കരാറിൽ ഒപ്പുവെച്ചു. ഫിലിപ്പീൻസ് എംബസി പ്രതിനിധീകരിച്ച് ഒ.ഡബ്ല്യു.ഡബ്ല്യു.എ അഡ്മിനിസ്ട്രേറ്റർ അറ്റോണി പെട്രീഷ്യ ഇവോൻ എം.കാവുനനും മെട്രോ മെഡിക്കൽ ഗ്രൂപ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസയും കരാറിൽ ഒപ്പുവെച്ചു.
കുവൈത്തിലെ ഫിലിപ്പീനോ തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണ പിന്തുണ ശക്തിപ്പെടുത്തുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ചടങ്ങിൽ മുസ്തഫ ഹംസ ഒ.ഡബ്ല്യു.ഡബ്ല്യു.എ ഇ-കാർഡ് ഉടമകൾക്ക് എല്ലാ മെഡിക്കൽ സേവനങ്ങൾക്കും 20 ശതമാനം
എക്സ് ക്ലൂസിവ് കിഴിവ് പ്രഖ്യാപിച്ചു. ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനും, വിദേശത്തുള്ള ഫിലിപ്പീനോ തൊഴിലാളികളുടെ ക്ഷേമത്തെ പിന്തുണക്കുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധതയാണ് ഈ സഹകരണം.കുവൈത്തിലെ പ്രവാസി സമൂഹത്തിന് താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണം നൽകുകയാണ് മെട്രോ മെഡിക്കൽ ഗ്രൂപ് ലക്ഷ്യമിടുന്നതെന്നും, 2026ൽ കൂടുതൽ വിപുലമായ ആരോഗ്യക്ഷേമപദ്ധതികൾ നടപ്പിലാക്കുമെന്നും മാനേജ്മന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

