മെട്രോ മെഡിക്കൽ ഗ്രൂപ് ഫാമിലി പ്രിവിലേജ് കാർഡ് കൈമാറി
text_fieldsപത്തനംതിട്ട ജില്ല എൻ.ആർ.ഐ അസോസിയേഷൻ അംഗങ്ങൾക്ക് മെട്രോ മെഡിക്കൽ ഗ്രൂപ്
ഫാമിലി പ്രിവിലേജ് കാർഡ് കൈമാറുന്നു
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പ് പത്തനംതിട്ട ജില്ല എൻ.ആർ.ഐ അസോസിയേഷൻ അംഗങ്ങൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. മെട്രോ മെഡിക്കൽ ഗ്രൂപ് കോർപ്പറേറ്റ് മാർക്കറ്റിങ് ഹെഡ് - ബഷീർ ബാത്ത, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫൈസൽ ഹംസ എന്നിവർ ചേർന്ന് പത്തനംതിട്ട ജില്ല എൻ.ആർ.ഐ അസോസിയേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ അൻവർ സാരംഗ്, പ്രസിഡൻറ് എ.എം. അൻസാരി, ജനറൽ സെക്രട്ടറി ഷമീർ റഹിം എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി.
ഡിജിറ്റൽ എക്സ്റേ, എം.ആർ.ഐ സ്കാൻ, സി.ടി സ്കാൻ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങളും ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാകും.
ഡേ കെയർ സർജറി, യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷാലിറ്റി ചികിത്സകളിലും കിഴിവുകൾ ലഭിക്കും. ഡെന്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവക്കും കുറഞ്ഞ നിരക്കു മതി. ഒപ്റ്റിക്കൽ ഷോറൂമിലും ഡിസ്കൗണ്ട് ലഭിക്കും.
തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറി സൗകര്യവുമുണ്ടാകും. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാജിലാ റഹ്മാൻ, ലീഗൽ കൺവീനർ മുഹമ്മദ് ഹുസൈൻ, ഓഡിറ്റർ ഹബീബ് റഹ്മാൻ, എക്സിക്യൂട്ടീവ് ഭാരവാഹികളായ അരുൺ ശിവൻകുട്ടി, ലൗലി തോമസ്, ഹസീന ഹുസൈൻ, ഷാജി കുമ്പഴ, അനീഷ് കരീം, റസാഖ് കോന്നി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

