മെട്രോ മെഡിക്കൽ ഗ്രൂപ് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
text_fieldsകാസർകോട് എക്സ്പാക്റ്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് മെട്രോ മെഡിക്കൽ ഗ്രൂപ് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറുന്നു
കുവൈത്ത് സിറ്റി: ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ് കാസർകോട് എക്സ്പാക്റ്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ്.
മെട്രോ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ ഫയ്സൽ ഹംസ, കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത എന്നിവർ ചേർന്ന് പ്രസിഡന്റ രാമകൃഷ്ണൻ കള്ളാർ, ജന. സെക്രട്ടറി ഹമീദ് മധൂർ എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി. ട്രഷറർ അസീസ് തളങ്കര, സെക്രട്ടറി റഹീം ആരിക്കാടി, മീഡിയ കൺവീനർ റഫീക്ക് ഒളവറ എന്നിവർ സന്നിഹിതരായിരുന്നു.
ഡിജിറ്റൽ എക്സ്-റേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ അസോസിയേഷൻ അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. ഡേ കെയർ സർജറി, യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി തുടങ്ങിയ സ്പെഷാലിറ്റികളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
ഡെന്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ പ്രയോജനപ്പെടുത്താം. ഒപ്റ്റിക്കൽ വിഭാഗത്തിലും ഡിസ്കൗണ്ടുകളും തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

