Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെ​ട്രോ മെ​ഡി​ക്ക​ൽ...

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് കോ​ർ​പ​റേ​റ്റ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
inauguration
cancel
camera_alt

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് കോ​ർ​പ​റേ​റ്റ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ

സ്ഥാ​ന​പ​തി​മാ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ആ​തു​രാ​ല​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ കോ​ർ​പ​റേ​റ്റ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാ​ന​പ​തി​മാ​ർ, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ, മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം കു​ട്ടി, ഡോ.​ബി​ജി ബ​ഷീ​ർ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ​മാ​ർ, മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ദ​ജീ​ജി​ൽ 24,000 സ്‌​ക്വ​യ​ർ ഫീ​റ്റി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യാ​ണ് കോ​ർ​പ​റേ​റ്റ് ഓ​ഫി​സ്. ഓ​പ​റേ​ഷ​ൻ​സ്, ഹ്യൂ​മ​ൻ റി​സോ​ഴ്സ്, മാ​ർ​ക്ക​റ്റി​ങ്, അ​ക്കൗ​ണ്ട്സ്, ഇ​ൻ​ഷു​റ​ൻ​സ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഗ​സ്റ്റ് റി​ലേ​ഷ​ൻ തു​ട​ങ്ങി​യ ഡി​പാ​ർ​ട്മെ​ന്റു​ക​ൾ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​നി നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​ത് പു​തി​യ കോ​ർ​പ​റേ​റ്റ് ഓ​ഫി​സി​ൽ​നി​ന്നാ​യി​രി​ക്കു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

ജി.​സി.​സി അ​ട​ക്ക​മു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പ്ര​വ​ർ​ത്ത​ന​മേ​ഖ​ല വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്നു മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ അ​റി​യി​ച്ചു. മെ​ഡി​സി​ൻ, മെ​ഡി​ക്ക​ൽ എ​ക്യുപ്മെ​ന്റ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​റ​ക്കു​മ​തി​യും വി​ത​ര​ണ​വും വൈ​കാ​തെ തു​ട​ങ്ങു​മെ​ന്നും അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ​യും നാ​നാ തു​റ​ക​ളി​ലു​ള്ള മ​റ്റു വ്യ​ക്തി​ത്വ​ങ്ങ​ളും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Metro Medical Group Corporate Office inaugurated
Next Story