Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെ​ട്രോ മെ​ഡി​ക്ക​ൽ...

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

‘ആ​സാ​ദീ കി ​അ​മൃ​ത് മ​ഹോ​ത്സ​വ്’​ആ​ഘോ​ഷ​ഭാ​ഗ​മാ​യു​ള്ള കാ​മ്പ​യി​നി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​നെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ബ​സ്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം, ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്റെ 60ാം വാ​ർ​ഷി​കം എ​ന്നി​വ​യി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പും ഭാ​ഗ​മാ​യി.

അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന 'ആ​സാ​ദീ കി ​അ​മൃ​ത് മ​ഹോ​ത്സ​വ്'​ആ​ഘോ​ഷ​ഭാ​ഗ​മാ​യി ന​ട​ത്തി​യ ബ​സ് കാ​മ്പ​യി​നി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ നി​ര​വ​ധി ബ​സു​ക​ൾ അ​ണി​നി​ര​ന്നു. കു​വൈ​ത്തി​ലെ നി​ര​ത്തു​ക​ളി​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​കാ​മ്പ​യി​നി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യോ​ടൊ​പ്പം മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ പേ​രും ഉ​ണ്ടാ​കു​മെ​ന്ന​തി​ൽ ആ​ഹ്ലാ​ദ​വും അ​ഭി​മാ​ന​വും ഉ​ണ്ടെ​ന്ന് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി പ്ര​ത്യേ​ക​മാ​യി ന​ൽ​കി​യ ദേ​ശീ​യ പ​താ​ക​ക​ളു​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​ന് എ​ല്ലാ ശാ​ഖ​ക​ളി​ലും അ​ണി​നി​ര​ന്നു. സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ​യി​ൽ ത്രി​വ​ർ​ണ നി​റ​ത്തി​ൽ അ​ല​ങ്ക​രി​ക്കു​ക​യും എം​ബ​സി അ​ങ്ക​ണ​ത്തി​നു​പു​റ​ത്ത് എ​ത്തി​യ​വ​ർ​ക്ക് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചെ​ന്നു മെ​ട്രോ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ലോ​ക​ത്തി​ന്റെ നാ​നാ​ഭാ​ഗ​ത്തു​മു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മെ​ട്രോ മാ​നേ​ജ്മെ​ന്റ് വ​ക്താ​വ് ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro Medical GroupIndian Independence Day
News Summary - Metro Medical Group Celebrates Indian Independence Day
Next Story