Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെട്രോ മെഡിക്കൽ ഗ്രൂപ്പ്-അൽ അൻസാരി എക്സ്ചേഞ്ച് നഴ്സസ് ദിനാഘോഷം

text_fields
bookmark_border
ആരോഗ്യരംഗത്തെ നിസ്വാർത്ഥ സേവനത്തിന് നഴ്സുമാർക്ക് മെട്രോ മാനേജ്മെന്റ് നന്ദിയും അഭിനന്ദനവും അറിയിച്ചു
മെട്രോ മെഡിക്കൽ ഗ്രൂപ്പ്-അൽ അൻസാരി എക്സ്ചേഞ്ച് നഴ്സസ് ദിനാഘോഷം
cancel
camera_alt

മെട്രോ മെഡിക്കൽ ഗ്രൂപ്പ്- അൽ അൻസാരി എക്സ്ചേഞ്ച് നഴ്സസ് ദിനാഘോഷത്തിൽ കേക്ക് മുറിക്കുന്നു

കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പും അൽ അൻസാരി എക്സ്ചേഞ്ചും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. സ്നേഹവും കരുതലും സമർപ്പണവും കൊണ്ട് പ്രത്യാശ പകരുന്ന നഴ്സുമാരുടെ മഹത്തായ സേവനത്തെ അനുസ്മരിച്ചായിരുന്നു ആഘോഷ പരിപാടികൾ. പരിപാടിയുടെ ഭാഗമായി നടന്ന കേക്ക് കട്ടിംഗ് സെറിമണിയിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് വി.പി, ഓപ്പറേഷൻസ് മാനേജർ ജിഷ വർഗീസ്, മെട്രോ എക്സിക്യൂട്ടീവ് ഡയറക്ടറും ഫാർമസി ജനറൽ മാനേജരുമായ ഡോ.റംഷാദ് ബിൻ റഹിം, കോർപ്പറേറ്റ് ബിസിനസ് മാനേജർ ഫൈസൽ ഹംസ, കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത എന്നിവർ സന്നിഹിതരായി.

ചടങ്ങിൽ സംസാരിച്ചവർ നഴ്സുമാരുടെ സേവന മനോഭാവത്തെയും ആത്മാർത്ഥതയെയും അഭിനന്ദിച്ചു. ആരോഗ്യപരിപാലന രംഗത്ത് രോഗികൾക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകുന്നതിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് അതുല്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ചികിത്സയിലുപരി രോഗികൾക്ക് മാനസിക പിന്തുണയും കരുതലും നൽകുന്ന നഴ്സുമാരുടെ സേവനം സമൂഹത്തിന് വലിയ മാതൃകയാണെന്നും വ്യക്തമാക്കി. ആരോഗ്യരംഗത്തെ നിസ്വാർത്ഥ സേവനത്തിന് നഴ്സുമാർക്ക് മെട്രോ മാനേജ്മെന്റ് നന്ദിയും അഭിനന്ദനവും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Metro Medical Group-Al Ansari Exchange Nurses Day Celebration
Next Story