മെട്രോ ഖൈത്താൻ ബ്രാഞ്ചിൽ കൺസൽട്ടേഷന് ഒരു ദിനാർ
text_fieldsകുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് ഖൈത്താൻ ബ്രാഞ്ചിൽ ചുരുങ്ങിയ ചെലവിൽ ഡോക്ടർ കൺസൽട്ടേഷൻ. ഡോക്ടർ കൺസൽട്ടേഷന് ഒരു ദിനാറും മറ്റുള്ളവക്ക് 50ശതമാനം വരെ ഡിസ്കൗണ്ടും ലഭ്യമാണെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് അറിയിച്ചു. സ്പെഷാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൽട്ടേഷൻ ഒരു ദിനാറിന് ഉപയോഗപ്പെടുത്താം. 15ഓളം ടെസ്റ്റുകൾ ഉൾപ്പെട്ട ഫുൾ ബോഡി ചെക്കപ്പ് 10 ദിനാറിനും ലാബ് ഉൾപ്പെടെയുള്ള മറ്റു സർവിസുകൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടും ഉണ്ട്. മെട്രോ ഖൈത്താനിൽ ഇന്റേണൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഡെന്റൽ, ജനറൽ മെഡിസിൻ തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ലാബ്, എക്സ്റേ, അൾട്രാസൗണ്ട്, ഫാർമസി സേവനങ്ങളും ലഭ്യമാണ്. രാവിലെ ഏഴുമുതൽ രാത്രി 11 വരെ എല്ലാ സേവനങ്ങളും ലഭിക്കും. ഓൺലൈൻ വഴിയും കൺസൽട്ടേഷൻ ബുക്ക് ചെയ്യാം. എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം ഹെൽത്ത് കെയർ പാക്കേജുകളെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.

