മെട്രോ മെഡിക്കൽ കെയർ ജലീബിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമെട്രോ മെഡിക്കൽ കെയർ ജലീബിൽ വിശിഷ്ട അതിഥികൾ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആരോഗ്യരംഗത്തെ പ്രശസ്തരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ആറാമത് ബ്രാഞ്ച് ജലീബിൽ പ്രവർത്തനമാരംഭിച്ചു.
ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളുടെ കുവൈത്തിലെ സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗങ്ങൾ, സാമൂഹിക സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ, അമേരിക്കൻ ബിസിനസ് കൗൺസിൽ അംഗങ്ങൾ, ഇന്ത്യൻ ബിസിനസ് കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒ യുമായ മുസ്തഫ ഹംസ, മാനേജിങ് പാർട്ണർമാരായ ഇബ്രാഹിം കുട്ടി, ഡോ. ബിജി ബഷീർ, ഡോ.രാജേഷ് ചൗധരി, ജനറൽ മാനേജർ ഫൈസൽ ഹംസ, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് എന്നിവർ സന്നിഹിതരായി. മെട്രോയുടെ ഏഴാമത്തെ ഫാർമസിയായ ജലീബ് മെട്രോ ഫാർമസിയും പ്രവർത്തനമാരംഭിച്ചു.
മെട്രോ മെഡിക്കൽ കെയർ ഉദ്ഘാടനത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒ യുമായ മുസ്തഫ ഹംസ സംസാരിക്കുന്നു
ഉദ്ഘാടനത്തോടനുബന്ധിച്ചു മൂന്നുമാസത്തെ വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു മാസത്തേക്ക് സ്പെഷാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൽട്ടേഷൻ ഫീസ് രണ്ടു ദിനാറിനും 16 ഓളം ടെസ്റ്റുകൾ ഉൾപ്പെടുന്ന ഫുൾ ബോഡി ചെക്കപ്പ് 12 ദിനാറിനും ലഭ്യമാണ്. എല്ലാ ചികിത്സാസേവനസൗകര്യങ്ങൾക്കും 50ശതമാനം വരെഡിസ്കൗണ്ടുമുണ്ട്. പുതിയ ബ്രാഞ്ചിൽ ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്സ് ,ഒബി ആൻഡ് ഗൈനക്കോളജി, ഡെർമറ്റോളജി, കോസ്മറ്റോളജി ആൻഡ് ലേസർ, ഓർത്തോപീഡിക്സ്,സ്പെഷലൈസ്ഡ് ഡെന്റൽ, റേഡിയോളജി, ജനറൽ മെഡിസിൻ, ലാബ്, ഫാർമസി തുടങ്ങിയ ഡിപ്പാർട്മെന്റുകളുടെ സേവനങ്ങളുമുണ്ട്. മഹ്ബൂല, ജഹ്റ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലും വൈകാതെ മെട്രോയുടെ ചികിത്സാസേവനങ്ങൾ ലഭ്യമാക്കും. സൂപ്പർ മെട്രോ സാൽമിയയിൽ പുതുതായി ആരംഭിക്കുന്ന മാമ്മോഗ്രാഫി, മെട്രോ ഫഹാഹീലിൽ നൂതന ടെക്നോളജിയിൽ പ്രവർത്തിക്കുന്ന 1.5 ടെസ്ലയുടെ എം.ആർ.ഐ തുടങ്ങിയ സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

