മെട്രോ മെഡിക്കൽ കെയർ പ്രിവിലേജ് കാർഡ് വിളംബരം
text_fieldsഫർവാനിയ: മെട്രോ മെഡിക്കൽ കെയർ കൊട്ടാരക്കര പ്രവാസി സമാജം അംഗങ്ങൾക്കുള്ള മെഡിക്ക ൽ പ്രിവിലേജ് ഡിസ്കൗണ്ട് കാർഡ് വിളംബരം സിനിമാതാരവും മുൻ ഗതാഗതമന്ത്രിയുമായ കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് വൈസ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, മെഡിക്കൽ ഡയറക്ടർ ഡോ. ബിജി ബഷീർ എന്നിവർ സന്നിഹിതരായിരുന്നു.
സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന പ്രിവിലേജ് കാർഡിെൻറ ഉപയോഗസാധ്യതകൾ ഗണേഷ്കുമാർ പരാമർശിച്ചു. സാമൂഹിക സംഘടനകളുമായി സഹകരിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ് വെള്ളിയാഴ്ചകളിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകളെയും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
