Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൽപക്ക് മെട്രോ മെഡിക്കൽ കാർഡ് വിതരണോദ്ഘാടനം
text_fieldsbookmark_border
പൽപക്ക് ഭാരവാഹികൾക്ക് മെട്രോ ഫാമിലി ക്ലബ് മെഡിക്കൽ കാർഡ് കൈമാറുന്നു
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്ക്) മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് പൽപക് അംഗങ്ങൾക്കായി നൽകുന്ന മെട്രോ ഫാമിലി ക്ലബ് മെഡിക്കൽ കാർഡിന്റെ വിതരണോദ്ഘാടനം നടത്തി. അബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ മെട്രോ ഗ്രൂപ് മാർക്കറ്റിങ് വിഭാഗം മേധാവി ബഷീർ ബാത്തയിൽനിന്നും പൽപക്ക് സാമൂഹിക വിഭാഗം സെക്രട്ടറി ജിജുമാത്യു ഡിജിറ്റൽ കാർഡിന്റെ ആദ്യപകർപ്പ് ഏറ്റുവാങ്ങി. പൽപ്പക്കിന്റെ അംഗങ്ങൾക്കും കൂടാതെ അവിദഗ്ധ തൊഴിലാളി മേഖലയിലും കുവൈത്തിലെ സാമൂഹ്യ രംഗത്തും ചെയ്തു വരുന്ന നിസ്തുലമായ സേവനത്തിന് പൽപക്ക് പ്രസിഡന്റ് രാജേഷ് പരിയാരത്ത് മെട്രോമെഡിക്കൽ ഗ്രൂപ്പിനോടുള്ള നന്ദിയും കടപ്പാടും യോഗത്തിൽ രേഖപെടുത്തി. പൽപക് രക്ഷാധികാരി പി.എൻ കുമാർ, ജനറൽ സെക്രട്ടറി സുരേഷ് മാധവൻ ഉപദേശക സമിതി അംഗം ശിവദാസ് വാഴയിൽ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

