കൊടുംചൂടിൽ മാമ്പഴ മധുരവുമായി ‘മെട്രോ മാംഗോ ഫെസ്റ്റ്’
text_fieldsമെട്രോ മെഡിക്കൽ ഗ്രൂപ് മാംഗോ ഫെസ്റ്റിൽനിന്ന്
കുവൈത്ത് സിറ്റി: കൊടുംചൂടിൽ ജീവനക്കാർക്ക് മാമ്പഴമധുരത്തിന്റെ ഇളം തണുപ്പൊരുക്കി മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ‘മാംഗോ ഫെസ്റ്റ്’. ആരോഗ്യപരിപാലന രംഗത്ത് മികച്ച സേവനം ഉറപ്പാക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വിവിധ ശാഖകളിലായി ജീവനക്കാർക്കായി പ്രത്യേക സംഘടിപ്പിച്ച ഫെസ്റ്റ് ജീവനക്കാർക്ക് സന്തോഷത്തിന്റെ മധുരം നിറക്കുന്ന മുഹൂർത്തമായി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഇനങ്ങളിലെ മാമ്പഴ രുചികൾ ജീവനക്കാർക്ക് അനുഭേദ്യമാക്കലും രുചിയുടെ സന്തോഷം നിറക്കലും, ജോലി സമ്മർദ്ദം കുറക്കലുമായിരുന്നു മാംഗോ ഫെസ്റ്റിന്റെ ലക്ഷ്യം. നാടോർമ്മകളിലേക്കും കുട്ടിക്കാലത്തിന്റെ മധുരത്തിലേക്കും ജീവനക്കാരെ കൊണ്ടെത്തിക്കുന്നതു കൂടിയായി ഫെസ്റ്റ്. രോഗി പരിചരണത്തിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുടെ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനൊപ്പം, ജോലിസ്ഥലത്ത് സൗഹൃദവും, സന്തോഷവും, ഐക്യവും വളർത്തുക എന്നതും ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതായി മെട്രോ മാനേജ്മെന്റ് വ്യക്തമാക്കി.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ശക്തി അർപ്പണ ബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരാണ്. ഇത് ഏറെ വിലമതിക്കുന്നതായും, ജോലിസ്ഥലം സന്തോഷകരവും സൗഹൃദപരവുമാക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും മാനേജ്മെന്റ് ആവർത്തിച്ചു. വിവിധ ശാഖകളിലായി നടന്ന മാംഗോ ഫെസ്റ്റ് ജീവനക്കാരുടെ സജീവ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ജീവനക്കാരോടുള്ള കരുതലിന്റെയും അംഗീകാരത്തിന്റെയും പ്രതീകമായും മാമ്പഴ മധുരം നിറഞ്ഞ ഫെസ്റ്റ് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

