മെട്രോ മെഡിക്കൽ കെയറിൽ 50 ശതമാനം ഇളവ്
text_fieldsഫർവാനിയ: കുവൈത്തിെൻറ 57ാമത് ദേശീയദിനാഘോഷവേളയിൽ മെട്രോ മെഡിക്കൽ കെയർ ഫർവാനിയ ശാഖയിൽ ഫെബ്രുവരി 25, 26 തീയതികളിൽ വിവിധ വിഭാഗങ്ങളിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയതായി മാനേജ്മെൻറ് അറിയിച്ചു. ലാബ്, ഡിജിറ്റൽ എക്സ് റേ, അത്യാധുനിക അൾട്രാ സൗണ്ട്, ലേസർ, ചർമരോഗം, ദന്തരോഗം, എല്ലുരോഗം എന്നീ വിഭാഗങ്ങളിലാണ് ഇളവുകൾ.
കൂടുതൽ വിവരങ്ങൾക്കും ഡോക്ടർമാരുടെ ഓൺലൈൻ ബുക്കിങ്ങിനും വെബ്സൈറ്റ് സന്ദർശിക്കണമെന്ന് മാനേജ്മെൻറ് അറിയിച്ചു. 90 ദീനാറിന് ഡോക്ടറുടെ പരിശോധന ഫീസടക്കം മുഴുവൻ ഗർഭകാല പരിശോധനകളും ഉൾക്കൊള്ളുന്ന മെട്രോ മദർ കെയർ പാക്കേജിനൊപ്പം ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, പരിശോധനാ ഫീസ് ഉൾപ്പെടുന്ന ആറു ദീനാറിെൻറ മെട്രോ മിനി മെഡിക്കൽ പാക്കേജ്, 12 ദീനാറിെൻറ മെട്രോ എസ്സൻഷ്യൽ പാക്കേജ്, 16 ദീനാറിെൻറ മെട്രോ എക്സിക്യൂട്ടിവ് പാക്കേജ്, 20 ദീനാറിെൻറ മെട്രോ ഡയബെറ്റിക്സ് പാക്കേജ്, 25 ദീനാറിെൻറ മെട്രോ മാസ്റ്റർ ഹെൽത്ത് പാക്കേജ് എന്നിവയും ഫെബ്രുവരി 28 വരെ ലഭ്യമാക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. സേവനസന്നദ്ധരായ നഴ്സുമാരും ആത്മാർഥ പരിചരണവുമാണ് മെട്രോയെ ജനകീയമാക്കിയതെന്നും മൂന്നാമത്തെ ശാഖയുടെ ഉദ്ഘാടനം ഏതാനും ആഴ്ചകൾക്കുള്ളിൽ ഉണ്ടാവുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
