Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകർഷകമായ ഓഫറുകൾ; ഫർവാനിയയിൽ മെട്രോ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ആകർഷകമായ ഓഫറുകൾ; ഫർവാനിയയിൽ മെട്രോ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ റീട്ടെയിൽ രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പുമായി മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മെട്രോ ഹൈപ്പർമാർക്കറ്റ് ഫർവാനിയയിലെ മഗാതീർ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഓഫറുകളും ഉപഭോക്തൃ ആനുകൂല്യങ്ങളും സന്ദർശകരിൽ ആദ്യ ദിനം തന്നെ ആവേശം സൃഷ്ടിച്ചു.

വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, എംബസി ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക പ്രമുഖർ, വ്യവസായ-വാണിജ്യ മേഖലയിലെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ മെട്രോ ഹൈപ്പർമാർകറ്റ് മാനേജ്മെന്റ്, മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജ്മെന്റ്, ബിസിനസ് പങ്കാളികൾ, സീനിയർ-ജൂനിയർ മാനേജർമാർ എന്നിവർ ചേർന്ന് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിശിഷ്ടാതിഥികളുടെ പങ്കാളിത്തവും പൊതുജനങ്ങളുടെ വൻ സാന്നിധ്യവും ഉദ്ഘാടനത്തിന് പ്രൗഢിയേകി.


ആരോഗ്യപരിചരണ രംഗത്ത് മെട്രോ മെഡിക്കൽ ഗ്രൂപ്പിലൂടെ വർഷങ്ങളായി നേടിയെടുത്ത വിശ്വാസത്തിന്റെ പിൻബലത്തിലാണ് മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് റീട്ടെയിൽ മേഖലയിലേക്ക് കടന്നുവരുന്നത്. മെട്രോ മെഡിക്കൽ സെന്ററുകളിലൂടെ ജനങ്ങളുമായി സ്ഥാപിച്ച ബന്ധം കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടനദിനത്തിലെ വൻ ജനപങ്കാളിത്തം ഈ പുതിയ സംരംഭത്തോടുള്ള പൊതുജനങ്ങളുടെ താൽപര്യത്തെ എടുത്തുകാട്ടി.


ഷോപ്പിങ്ങിനൊപ്പം ക്രെഡിറ്റ് സൗകര്യം, ലോയൽറ്റി റിവാർഡുകൾ, ആരോഗ്യപരിചരണ ആനുകൂല്യങ്ങൾ, ഗോൾഡൻ ട്രോളി ലക്കി ഡ്രോ, പ്രത്യേക വിലക്കുറവുകൾ, വെള്ളിയാഴ്ചകളിലെ ഫ്രൈഡേ മാർക്കറ്റ് എന്നിവ മെട്രോ ഹൈപ്പർമാർക്കറ്റിന്റെ പ്രത്യേകതയാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും അധിക നേട്ടങ്ങളും ലഭ്യമാക്കുന്ന രീതിയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്.


ഉദ്ഘാടനച്ചടങ്ങിലെ വൻ ജനപങ്കാളിത്തവും വിവിധ രാജ്യങ്ങളിലുള്ളവരുടെ സാന്നിധ്യവും ജനങ്ങളുടെ മെട്രോയോടുള്ള താൽപര്യത്തെ അടയാളപ്പെടുത്തി. കുവൈത്തിലെ മറ്റു മേഖലകളിലും മെട്രോ ഹൈപ്പർമാർക്കറ്റ് വ്യാപിപ്പിച്ച് വിശ്വസ്തമായ ഷോപ്പിങ് കേന്ദ്രമായി മാറാനാണ് മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Metro Hypermarket Opens in Farwaniya
Next Story