മെട്രോ ഫഹാഹീല് ഐഫോണ് ഗിവെവേ: ഫവാസ് വിജയി
text_fieldsമെട്രോ ഫഹാഹീല് ഐഫോണ് ഗിവെവേ വിജയി ഫവാസിന് മാനേജ്മെന്റ് അംഗങ്ങൾ സമ്മാനം കൈമാറുന്നു
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കല് ഗ്രൂപ്പിന്റെ ഫഹാഹീലില് ശാഖ ഉദ്ഘാടനഭാഗമായി ഇന്സ്റ്റഗ്രാമിലൂടെ നടത്തിയ ഗിവെവേയില് ഫവാസ് വിജയിയായി. 6000ത്തിലധികം പേര് മത്സരത്തിൽ പങ്കെടുത്തു. മെട്രോ മെഡിക്കല് ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസയുടെ നേതൃത്വത്തില് നടന്ന നറുക്കെടുപ്പിലാണ് ഫവാസിനെ തിരഞ്ഞെടുത്തത്. വിജയിക്ക് പ്രഖ്യാപിച്ച ഐഫോണ് 14 പ്രോ മാനേജ്മെന്റ് അംഗങ്ങള് ചേര്ന്ന് കൈമാറി.
മെട്രോ ഫഹാഹീല് ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നല്കിക്കൊണ്ടിരിക്കുന്ന എല്ലാ ഡോക്ടര്മാരുടെയും മൂന്നു മാസത്തെ സൗജന്യ പരിശോധന, തുടര്ചികിത്സക്ക് 40 ശതമാനം ഡിസ്കൗണ്ട്, പത്ത് ദീനാറിന് ഫുള് ബോഡി ചെക്കപ് തുടങ്ങിയ സ്പെഷല് പാക്കേജുകള് തുടരുന്നതായി മെട്രോ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

