വിദ്യാർഥികൾക്ക് എം.ഇ.എസ് മോട്ടിവേഷനൽ ട്രെയിനിങ് പ്രോഗ്രാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എം.ഇ.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി മോട്ടിവേഷനൽ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഡിസംബർ 20ന് വൈകീട്ട് ജാബിരിയ കെ.എം.എ ഹാളിൽ വൈകീട്ട് മൂന്നു മുതൽ അഞ്ചു വരെയാണ് ട്രെയിനിങ് പ്രോഗ്രാം.
രണ്ടു സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ സൈക്കോളജിസ്റ്റ് പ്രീത ജി. നായർ ഉപരിപഠനത്തിന് പോകുന്ന കുട്ടികൾക്ക് പുതിയ ചുറ്റുപാടുമായി എങ്ങനെ പൊരുത്തപ്പെടാം എന്ന വിഷയത്തിലും രണ്ടാമത്തെ സെഷനിൽ ഗ്രാമാന്തരീക്ഷത്തിൽ നിന്ന് 30 വർഷം മുമ്പ് സ്വന്തം പ്രയത്നത്താൽ ആകാശയാത്രകളിലെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയ ക്യാപ്റ്റൻ ഷാജഹാൻ തന്റെ ജീവിതാനുഭവങ്ങളും കുട്ടികളുമായി പങ്കുവെക്കും. പങ്കെടുക്കന്‍ താൽപര്യമുള്ളവർ 97816131, 67779379, 97298588 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.