ഓർമകളിലേക്ക് തിരിച്ചുപോക്കായി എം.ഇ.എസ് കുറ്റിപ്പുറം അലുമ്നി പിക്നിക്
text_fieldsഎം.ഇ.എസ് കുറ്റിപ്പുറം എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥികളുടെ സംഗമം
കുവൈത്ത് സിറ്റി: 1994 മുതൽ 2019 വരെയുള്ള കാലയളവിൽ എം.ഇ.എസ് കുറ്റിപ്പുറം എൻജിനീയറിങ് കോളജിൽ പഠിച്ചവരും കുടുംബാംഗങ്ങളും കബദ് റിസോർട്ടിൽ പിക്നിക് സംഘടിപ്പിച്ചു. അലുമ്നി പ്രസിഡന്റ് സി.കെ. റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൽ.വി. നയീം സ്വാഗതം പറഞ്ഞു.
അലുമ്നി അഡ്വൈസറി മെംബർമാരായ മുഹമ്മദ് റഊഫ്, ജസിൻ അബ്ദുൽ ഖാദർ, റസൽ പുതിയോട്ടിൽ, സലാഹുദ്ദീൻ മുഹമ്മദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
വിവിധ കളികളും മത്സരങ്ങളും അരങ്ങേറി. അജയ് ഗോവിന്ദൻ, റയീസ് സ്വാലിഹ്, ജുമാന ഹസീൻ, റമീസ് സ്വാലിഹ്, സിബി സാറ എഫ്രേം, ഇസ്രത് എലോന എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഫോട്ടോഗ്രഫി മത്സരം സുഹൈൽ മുസ്തഫ ജഡ്ജ് ചെയ്തു.
മിഷാൽ ഹാഷ്മിയുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. മുഹമ്മദ് റഊഫിന്റെ സംരംഭകത്തിലുള്ള 'ഈറ്റ് സ്വീറ്റ് ബേക്കറി', മക്ബൂൽ സ്വാലിഹിന്റെ സംരംഭകത്തിലുള്ള 'മാസ് ഗ്ലോബൽ', ഇസ്രത് എലോനയുടെ 'മൈലാഞ്ചിപ്പെണ്ണ് ഹെന്ന സ്റ്റാൾ'തുടങ്ങിയവ ക്യാമ്പിനെ മികവുറ്റതാക്കി.
ഫൈറൂസ് മുസ്തഫ, സഫ്ന മുഹമ്മദ് ഷബീർ, കെ.എൻ. നഹാസ് റാഫ്ൽ ഡ്രോ വിജയികളായി. പി.സി. ബിയാസ്, തൗസീഫ് അഹമ്മദ്, നഹാസ്, അഫ്സൽ, നസീബ് നൗഷാദ്, ഇഫം മുഹമ്മദ്, ഫലാഹ്, സാലി, നജ നൗഷാദ്, റിസ്ന ശറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. മീഡിയ കൺവീനർ ഇസ്രത് എലോന നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

