വൃദ്ധർക്കും രോഗികൾക്കും കരുണയും സ്നേഹവും നൽകണം –സാദിഖലി ശിഹാബ് തങ്ങൾ
text_fieldsകുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി മൂന്നാംഘട്ട പെൻഷൻ പദ്ധതി നാട്ടിൽ നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വയോധികർക്കും രോഗികൾക്കും കരുണയും സ്നേഹവും നൽകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
ജീവിതത്തിൽ അവശതയും പ്രയാസവും അനുഭവിക്കുന്നവരാണ് വയോധികരും രോഗികളും. കരുണയും സ്നേഹവും നൽകി അവരെ ചേർത്തുപിടിക്കുകയാണ് ഏറ്റവും മഹത്തരമായ കാരുണ്യ പ്രവർത്തനമെന്ന് കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നൽകി വരുന്ന വാർധക്യകാല പെൻഷൻ പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുള്ള 25 വയോധികർക്കാണ് പെൻഷൻ നൽകി വരുന്നത്. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡി.പി.സി മെംബറായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ വി.പി. ഇബ്രാഹിംകുട്ടിയെ അനുമോദിച്ചു. കോവിഡ് കാല പ്രവർത്തനങ്ങൾ മുൻനിർത്തി കൊയിലാണ്ടി സി.എച്ച് സെൻറർ വളന്റിയർമാരെ ആദരിച്ചു. കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ഫാറൂഖ് ഹമദാനി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നേതാവ് ടി.ടി. ഇസ്മായിൽ, കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, ഉപദേശക സമിതി അംഗം ബഷീർ ബാത്ത, സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി. അബ്ദുസ്സമദ്, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ, വൈസ് പ്രസിഡൻറുമാരായ എൻ.പി. മമ്മദ് ഹാജി, അമേത്ത് കുഞ്ഞമ്മദ്, കെ.എം.സി.സി ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലം, സെക്രട്ടറി ഷാനവാസ് കാപ്പാട്, വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി സറീന, മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി അസീസ് മാസ്റ്റർ, കെ.എം.സി.സി നേതാക്കളായ വർദ് അബ്ദുറഹ്മാൻ, ബഷീർ മേലടി, ടി.വി. ലത്തീഫ്, മജീദ് നന്തി, അനുഷാദ് തിക്കോടി, സി.എച്ച് സെൻറർ വളന്റിയർ ആരിഫ് മമ്മുക്കാസ് എന്നിവർ സംസാരിച്ചു. ടി.വി. ഫൈസൽ ഖിറാഅത്ത് നടത്തി. കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫവാസ് കാട്ടൊടി സ്വാഗതവും ട്രഷറർ സി.കെ. സുബൈർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

