പുരുഷ യൂത്ത് ഹാൻഡ്ബാൾ; ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി കുവൈത്ത്
text_fieldsഏഷ്യൻ പുരുഷ യൂത്ത് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് യൂത്ത് ഹാൻഡ് ബാൾ ടീം
കുവൈത്ത് സിറ്റി: പുരുഷ യൂത്ത് ഹാൻഡ്ബാളിൽ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി കുവൈത്ത്. ബുധനാഴ്ച ജോർഡനിലെ തലസ്ഥാനമായ അമ്മാനിൽ നടന്ന പത്താം ഏഷ്യൻ പുരുഷ യൂത്ത് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിൽ ജപ്പാനെ 27-23 പരാജയപ്പെടുത്തിയാണ് കുവൈത്ത് യൂത്ത് ടീം ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.
മുമ്പ് 2008ലും 2014ലും 2018ലും ഏഷ്യൻ പുരുഷ യൂത്ത് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ച ജോർഡൻ ഹാൻഡ് ബാൾ ഫെഡറേഷൻ (ജെ.എച്ച്.എഫ്) ഇത് നാലാം തവണയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 2025 ജൂലൈയിൽ സ്ലോവേനിയയിൽ നടക്കാനിരിക്കുന്ന 11ാമത് ലോക യൂത്ത് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന്റെ യോഗ്യത മത്സരങ്ങളാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലൂടെ നടക്കുന്നത്. മികച്ച അഞ്ചു ടീമുകൾ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടും.

