അഗ്നി-3' മെഗാ സ്റ്റേജ് ഷോ ഇന്ന്
text_fieldsകായംകുളം എൻ.ആർ.ഐ അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കായംകുളം എൻ.ആർ.ഐ ബാനറിൽ സംഘടിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ `അഗ്നി-3' വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സൂര്യ കൃഷ്ണമൂർത്തിയാണ് `അഗ്നി-3' സംഗീത - കലാമിശ്രിതങ്ങൾ ഒരുക്കുന്നത്. പന്ത്രണ്ടിലധികം കലാകാരന്മാർ `അഗ്നി-3'യിൽ അണിനിരക്കും. ക്ലിനിക്കൽ സൗകര്യങ്ങളോട് കൂടിയുള്ള ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ചു സൗജന്യചികിത്സ ഒരുക്കലാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനൊപ്പം കുവൈത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുമെന്നും കായംകുളം എൻ.ആർ.ഐ ഭാരവാഹികൾ അറിയിച്ചു. പ്രവേശനം വിവിധ ഗ്രൂപ് പാസുകൾ മൂലം നിയന്ത്രിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് 90082105, 65015834, 99170905. വാർത്ത സമ്മേളനത്തിൽ ബി.എസ്. പിള്ള (പ്രസിഡന്റ്), വഹാബ് റഹ്മാൻ (ജനറൽ സെക്രട്ടറി), കെ.ജി. ശ്രീകുമാർ (പ്രോഗ്രാം കൺവീനർ), അഞ്ജലി, ഗോപാലകൃഷ്ണൻ, ബിജു പാറയിൽ, അരുൺ സോമൻ, സിനിജിത്, വിപിൻ മാങ്ങാട്, മനോജ് റോയ്, സാദത്ത്, സജൻ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.