മെഗാ സ്പോർട്സ് ലീഗ് മത്സരം രജിസ്ട്രേഷൻ
text_fieldsകുവൈത്ത് സിറ്റി: ഇന്റർനാഷനൽ അക്കാദമി ഫോർ സ്പോർട്സ് ആൻഡ് കൾചർ കുട്ടികൾക്കായി മെഗാ ലീഗ് മത്സരങ്ങൾ ഒരുക്കുന്നു. 10 മുതൽ 19 വയസ്സുവരെയുള്ള ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി വിപുലമായ മത്സര സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഫുട്ബാൾ, ബാസ്കറ്റ്ബാൾ എന്നിവയിലാണ് ആദ്യ ഘട്ടത്തിൽ മത്സരങ്ങൾ നടക്കുക.
പതിനാറിനും 19 വയസ്സിനും താഴെയുള്ള കുട്ടികൾക്കായുള്ള ഫുട്ബാൾ ടൂർണമെന്റ് നവംബർ പത്തുമുതൽ ആരംഭിക്കും. ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ അക്കാദമി ഫോർ സ്പോർട്സ് ആൻഡ് കൾചർ സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്. ആദ്യഘട്ട മത്സരങ്ങളിൽ പങ്കെടുക്കാൻ നവംബർ നാലുവരെ രജിസ്റ്റർ ചെയ്യാം.

