ധനകാര്യ മന്ത്രി മൈക്രോസോഫ്റ്റ് ഡെപ്യൂട്ടി സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി
text_fieldsമന്ത്രി ഡോ. നൂറ അൽ ഫസ്സാം മൈക്രോസോഫ്റ്റ് ഡെപ്യൂട്ടി സി.ഇ.ഒ ആഞ്ചല ഹെയ്സുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ധനകാര്യ-സാമ്പത്തിക കാര്യ മന്ത്രിയും നിക്ഷേപ സഹമന്ത്രിയും ആക്ടിങ് ഓയിൽ മന്ത്രിയുമായ ഡോ. നൂറ അൽ ഫസ്സാം മൈക്രോസോഫ്റ്റ് ഡെപ്യൂട്ടി സി.ഇ.ഒ ആഞ്ചല ഹെയ്സുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തൽ, സൈബർ സുരക്ഷ വർധിപ്പിക്കൽ, എ.ഐ ഉപയോഗം വർധിപ്പിക്കുന്നതിനുമുള്ള ശ്രമം എന്നിവയിൽ കുവൈത്തിനുള്ള പിന്തുണ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
ഇതുസംബന്ധിച്ച് കൂടുതൽ യോഗങ്ങൾ നടത്താൻ ഇരുവരും ധാരണയിലെത്തി. മൈക്രോസോഫ്റ്റ് ഹൈടെക്, എ.ഐ ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ച് അടുത്തിടെ നവീകരിച്ച ഇ-മെസേജിങ് സിസ്റ്റത്തിന്റെ വിജയം കൂടിക്കാഴ്ചയിൽ ഉയർത്തിക്കാട്ടി. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

