Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖുർആൻ പഠിതാക്കളുടെ...

ഖുർആൻ പഠിതാക്കളുടെ സംഗമവും ഖുർആൻ പ്രഭാഷണവും

text_fields
bookmark_border
ഖുർആൻ പഠിതാക്കളുടെ സംഗമവും ഖുർആൻ പ്രഭാഷണവും
cancel
camera_alt

ഖു​ർ​ആ​ൻ ത​ജ്​​വീ​ദ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഹാ​ഫി​ദ് മു​ഹ​മ്മ​ദ് അ​സ്‌​ല​മി​ന് സ്വാ​ലി​ഹ് സു​ബൈ​ർ ഷീ​ൽ​ഡ് ന​ൽ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​ഹീ സെൻറ​ർ അ​ബാ​സി​യ സോ​ണി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഖു​ർ​ആ​ൻ ത​ജ്‌​വീ​ദ് പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മ​വും ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഇ​സ്​​ലാ​ഹി സെൻറ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​പി. അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 'ഖു​ർ​ആ​ൻ ജീ​വി​ത വി​ജ​യ​ത്തി​ന്' വി​ഷ​യ​ത്തി​ൽ ഷു​റൈ​ഹ് സ​ല​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​സ്ഡം ഇ​സ്​​ലാ​മി​ക്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​എ​ൻ. അ​ബ്​​ദു​ൽ ല​ത്തീ​ഫ് മ​ദ​നി, ഡോ. ​ഹ​സ​ൻ മു​ഹ​മ്മ​ദ്, ശൈ​ഖ് ഹാ​നി സ​ഈ​ദ്, ശൈ​ഖ് ഉ​സാ​മ ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഹാ​ഫി​ദ് മു​ഹ​മ്മ​ദ് അ​സ്‌​ല​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഖു​ർ​ആ​ൻ ത​ജ്‌​വീ​ദ് പ​ഠ​ന സം​ഗ​മ​ത്തി​ൽ ക്ലാ​സെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള ഷീ​ൽ​ഡ് വി​ത​ര​ണം കെ.​കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സു​നാ​ശ് ഷു​ക്കൂ​ർ, ദ​അ്​​വാ സെ​ക്ര​ട്ട​റി സ​ക്കീ​ർ കൊ​യി​ലാ​ണ്ടി, സോ​ണ​ൽ പ്ര​സി​ഡ​ൻ​റ് സ്വാ​ലി​ഹ്‌ സു​ബൈ​ർ, അ​സ്‌​ലം കാ​പ്പാ​ട്, ഹാ​ഫി​ദ് മു​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

അ​ബാ​സി​യ സോ​ൺ പ്ര​സി​ഡ​ൻ​റ് സ്വാ​ലി​ഹ്‌ സു​ബൈ​റി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ബാ​സി​യ്യ സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്‌​ലം ആ​ല​പ്പു​ഴ സ്വാ​ഗ​ത​വും കെ.​കെ.​ഐ.​സി ഐ.​ടി സെ​ക്ര​ട്ട​റി അ​നി​ലാ​ൽ ആ​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran
Next Story