Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​യ​ക്കു​മ​രു​ന്ന്...

മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ കാ​മ്പ​യി​ൻ: വി​വി​ധ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളു​ടെ  ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ കാ​മ്പ​യി​ൻ: വി​വി​ധ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളു​ടെ  ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മ​ഹ്​​മൂ​ദ് മു​ഹ​മ്മ​ദ് അ​ൽ ദൂ​സ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്ന വി​വി​ധ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. വാ​ർ​ത്താ​വി​നി​മ​യം, സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​ യു​വ​ജ​ന​കാ​ര്യം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഔ​ഖാ​ഫ് എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല, കു​വൈ​ത്ത് വാ​ർ​ത്താ​ ഏ​ജ​ൻ​സി എ​ന്നി​വ​യു​ടെ​യും പ്ര​തി​നി​ധി​ക​ളാ​ണ് യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​ത്. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന് ശീ​ലം കൂ​ടി​വ​രു​ന്ന​തി​നെ യോ​ഗം ആ​ശ​ങ്ക​യോ​ടെ വി​ല​യി​രു​ത്തി. എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​വേ​ണം ഈ ​മ​ഹാ​വി​പ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം വി​ജ​യി​പ്പി​ക്കാ​നെ​ന്ന് ദൂ​സ​രി പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ സ്വീ​ക​രി​ച്ച വി​വി​ധ ന​ട​പ​ടി​ക​ൾ അ​ദ്ദേ​ഹം യോ​ഗ​ത്തെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetinggulf newsmalayalam news
News Summary - meeting-kuwait-gulf news
Next Story