ബൈത്തുസ്സകാത്ത്: ആറു മാസത്തിനിടെ വരുമാനം 30 ദശലക്ഷം ദീനാർ
text_fieldsകുവൈത്ത് സിറ്റി: 2017ലെ ആദ്യത്തെ ആറു മാസത്തിനിടയിൽ കുവൈത്ത് ബൈത്തുസ്സകാത്തിന് വരുമാനമായി ലഭിച്ചത് 30 ദശലക്ഷം ദീനാർ. ഔഖാഫ്- നീതിന്യായ മന്ത്രിയും ബൈത്തുസ്സകാത്ത് ഭരണസമിതി മേധാവിയുമായ ഡോ. ഫഹദ് അൽ അഫാസിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാലു ശതമാനത്തിെൻറ വർധനയാണുണ്ടായത്. അതേസമയം, രാജ്യത്തിനകത്തും വിദേശങ്ങളിലും വിവിധ സഹായപദ്ധതികൾക്കുവേണ്ടി 25.719 ദശലക്ഷം ദീനാർ ഈ കാലയളവിൽ ചെലവഴിച്ചു. 14 ദശലക്ഷം ദീനാർ കുവൈത്തിലും ബാക്കി ദരിദ്രരാജ്യങ്ങളിലെ വിവിധ സഹായ പദ്ധതികൾക്കും വേണ്ടിയാണ് നൽകിയത്. കുവൈത്തിൽ 17,123 കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. അനാഥ കുട്ടികളെ ദത്തെടുത്ത് പരിപാലിക്കുകയാണ് വിദേശങ്ങളിൽ സംഘടനയുടെ പ്രധാന പദ്ധതി. ആറു മാസത്തിനിടെ 39 രാജ്യങ്ങളിലെ 30610 അനാഥകൾക്കാണ് സഹായം ലഭ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
