ചില രാജ്യങ്ങളിൽനിന്ന് പക്ഷി, മാംസം ഇറക്കുമതിക്ക് വിലക്ക്
text_fieldsകുവൈത്ത് സിറ്റി: ചില ഏഷ്യൻ രാജ്യങ്ങളിൽനിന്നും ഫ്രാൻസ്, ഗാംബിയ എന്നിവിടങ്ങളിൽനിന്നും പക്ഷികളും മാംസവും ഇറക്കുമതിചെയ്യുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്നാണ് തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നീ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള മുഴുവൻ പക്ഷിയിനങ്ങൾക്കും വിലക്കേർപ്പെടുത്തിയത്. മുട്ടയുൾപ്പെടെ പക്ഷിയുൽപന്നങ്ങൾക്കും വിലക്ക് ബാധകമാണ്. കാലികളിൽ കുളമ്പ് രോഗം കണ്ടെത്തിയതിനെ തുടർന്ന് ഫ്രാൻസിൽനിന്നും ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽനിന്നും മാംസം ഇറക്കുമതി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങളിൽനിന്ന് ശീതീകരിച്ചതും അല്ലാത്തതുമായ ആട്ടിറച്ചിയും മാട്ടിറച്ചിയും ഇറക്കുമതി ചെയ്യുന്നതിനാണ് വിലക്ക്.
ലോകാരോഗ്യ സംഘടനയുടെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നത സമിതിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
അതേസമയം, ഫിൻലൻഡ് പക്ഷിപ്പനി മുക്തമായെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തെ തുടർന്ന് ആ രാജ്യത്തിനെതിരെ ഏർപ്പെടുത്തിയ ഇറക്കുമതി വിലക്ക് അധികൃതർ പിൻവലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
