നബിദിന കാമ്പയിൻ സമാപനവും യാത്രയയപ്പും
text_fieldsആറ്റക്കോയ തങ്ങൾക്ക് കോയ സഖാഫി മൊമെന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ സുന്നി ജമാഅത്ത് നബിദിന കാമ്പയിൻ സമാപനവും ആറ്റക്കോയ തങ്ങൾക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ഇന്ത്യൻ സുന്നി ജമാഅത്ത് കുവൈത്ത് കമ്മിറ്റി നബിദിനാഘോഷത്തിന്റെ ഭാഗമായി ‘സ്നേഹമാണ് മുത്ത് നബി’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച നബിദിന കാമ്പയിൻ സമാപിച്ചു.
ഇജിൽ റിസോർട്ടിൽ നടന്ന സമാപനത്തിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. 40 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതത്തിന് ശേഷമാണ് ആറ്റക്കോയ തങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത്. യോഗത്തിൽ ആറ്റക്കോയ തങ്ങൾക്ക് കോയ സഖാഫി മൊമെന്റോ കൈമാറി.
സെയ്ദ് ആറ്റകോയ തങ്ങൾ, കോയ സഖാഫി മുക്കം, ഖാലിദ് മുസ്ലിയാർ, അബ്ദുൽ കലാം മൗലവി അമ്പലംകുന്ന്, എം.പി.എം സലിം, അബ്ദുല്ലത്തീഫ് മുസ്ലിയാർ, റഈസ് മടവൂർ, ബഷീർ കൊല്ലം, അബൂബക്കർ കോഴിച്ചെന എന്നിവർ സംസാരിച്ചു.

