ഹൃദയസ്പർശം ‘ലിബർട്ടി-2023’; മീലാദ് അൽ വത്തൻ മെഗാ ഷോ നാളെ
text_fieldsകുവൈത്ത് സിറ്റി: ഹൃദയസ്പർശം പ്രവാസി അസോസിയേഷൻ (എച്ച്.എസ്.പി.എ) സംഘടിപ്പിക്കുന്ന ഹലാ ഫെബ്രുവരി ആഘോഷരാവ് ‘ലിബർട്ടി-2023, മീലാദ് അൽ വത്തൻ’ മെഗാ ഷോ 24ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. ഉച്ചക്ക് രണ്ടിന് പരിപാടി ആരംഭിക്കും. അഞ്ച് അനാഥ പെൺകുട്ടികളുടെ വിവാഹം സഫലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ പരിപാടി ആസൂത്രണം ചെയ്യുന്നതെന്ന് ചെയർമാൻ ഗഫൂർ കുന്നത്തേയിൽ, പ്രസിഡന്റ് നാസർ തളിപ്പറമ്പ്, ജനറൽ സെക്രട്ടറി സജിനി വയനാട്, പ്രോഗ്രാം കൺവീനർ മുജീബ് പുത്തനങ്ങാടി, ട്രഷറർ അബ്ദുൽ ജലീൽ എരുമേലി, പ്രസീത വയനാട്, ഷീബ എന്നിവർ അറിയിച്ചു. വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം, തുടർന്ന് പ്രശസ്ത കൊമേഡിയന്മാരായ ജയദേവൻ കലവൂർ, കേശവൻ മാമൻ, ശിവ മുരളി, പിന്നണിഗായിക അനു ജോസഫ്, ഗായകൻ ജോബി ജോൺ എന്നിവരുടെ മ്യൂസിക്-കോമഡി പരിപാടികൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

