60 ദീനാറിന് 'ഗോൾഡൻ പാക്കേജു'മായി മെഡക്സ്
text_fieldsകുവൈത്ത് സിറ്റി: വിവിധ പരിശോധനകൾക്കും ഡോക്ടർ കൺസൽട്ടേഷനും കുറഞ്ഞ നിരക്കിൽ അവസരമൊരുക്കി മെഡക്സ് മെഡിക്കൽ കെയർ. 60 ദീനാറിന് നടത്താവുന്ന ഗോൾഡൻ പാക്കേജാണ് ഇതിൽ പ്രധാനം. ലിവർ ഫങ്ഷൻ ടെസ്റ്റ്, റിനൽ ഫങ്ഷൻ ടെസ്റ്റ്, ലിപിഡ് പ്രൊഫൈൽ എന്നിവയുടെ വിശദ പരിശോധനയും സൗജന്യ ഡോക്ടർ കൺസൽട്ടേഷനും ഇതിൽ ഉൾപ്പെടുന്നു.
ലിവർ ഫങ്ഷൻ ടെസ്റ്റിൽ (എൽ.എഫ്.ടി) ആൽബുമിൻ, ഗ്ലോബുലിൻ, ടോട്ടൽ ബിലിറുബിൻ, എസ്.ജി.ഒ.ടി (എ.എസ്.ടി), എസ്.ജി.പി.ടി (എ.എൽ.ടി), ആൽകലൈൻ ഫോസ്ഫേറ്റ്, ജി.ജി.ടി, ടോട്ടൽ പ്രോട്ടീൻ എന്നിവ പരിശോധിക്കും. റിനൽ ഫങ്ഷൻ ടെസ്റ്റിൽ (ആർ.എഫ്.ടി) ബ്ലഡ്, യൂറിയ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് എന്നിവ പരിശോധിക്കും.
ലിപിഡ് പ്രൊഫൈലിൽ എൽ.ഡി.എൽ, വി.എൽ.ഡി.എൽ, എച്ച്.ഡി.എൽ, ട്രൈഗ്ലിസറൈഡ്, ടോട്ടൽ കൊളസ്ട്രോൾ എന്നിവ പരിശോധിക്കാം. ഇതിനൊപ്പം രക്തം, മൂത്രം എന്നിവയിലെ മറ്റു ഘടകങ്ങളും പരിശോധിക്കാനുള്ള സൗകര്യം ഉണ്ടാകും. വിവരങ്ങൾക്ക്: 1893333.

