ആഘോഷമായി മെഡക്സ് മെഡിക്കൽ കെയർ ഓണാഘോഷം
text_fieldsമെഡക്സ് മെഡിക്കൽ കെയർ ഓണാഘോഷത്തിൽ മെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദ് അലിയെ ആദരിക്കുന്നു
കുവൈത്ത് സിറ്റി: മെഡക്സ് മെഡിക്കൽ കെയർ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. എല്ലാ ആഘോഷങ്ങളും മനുഷ്യരുടെ സൗഹൃദവും സ്നേഹവും നിലനിർത്തുന്നവയാണെന്നും, ഈ കാലഘട്ടത്തിൽ അതിന്റെ പ്രാധാന്യം വലുതാണെന്നും മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി മുഹമ്മദ് അലി പറഞ്ഞു.
നിസ്തുലമായ സേവനത്തിന് അദ്ദേഹം ജീവനക്കാരോട് നന്ദി രേഖപ്പെടുത്തി. ഡോക്ടർമാരും മറ്റു ജീവനക്കാരും ചേർന്ന് വി.പി മുഹമ്മദ് അലിയെ പൊന്നാടയണിയിച്ചു. ‘ബെസ്റ്റ് എംപ്ലോയീ ഓഫ് ദി ഇയർ-2023’ ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റനീഷിനെ (ഡിജിറ്റൽ മാർക്കറ്റിങ് കോഓഡിനേറ്റർ) ചടങ്ങിൽ ആദരിച്ചു.
ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലെ ‘ബെസ്റ്റ് എംപ്ലോയി’ വിജയികളായ അമീറ (മാർക്കറ്റിങ് മാനേജർ), സോയ പുതിയോത്ത് (ലാബ് ടെക്നിഷ്യൻ), ഫാത്തിമ റിഫ (ഫാർമസിസ്റ്റ്), മുബീന ഷെറിൻ (ഒപ്റ്റോമെട്രിസ്റ്റ്), ബേബി ഉല്ഹന്ന (സ്റ്റാഫ് നഴ്സ്) എന്നിവർക്കും അവാർഡുകൾ നൽകി. മെഡക്സ് ഗ്രൂപ്പിൽ മൂന്നു വർഷം പൂർത്തിയാക്കിയ 21 സ്റ്റാഫുകളെയും ആദരിച്ചു. സംഗീത-കലാപരിപാടികളും നടന്നു.

