മെഡ്എക്സ് മെഡിക്കൽ കെയർ ഇഫ്താർ
text_fieldsമെഡ്എക്സ് മെഡിക്കൽ കെയർ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ മെഡിക്കൽ സേവനദാതാക്കളായ മെഡ്എക്സ് മെഡിക്കൽ കെയർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി നേതൃത്വം നൽകി. ജാസിം മുഹമ്മദ് അലൂഷ് അൽ അസ്മി, അലി മുഹമ്മദ്, ബദ്രിയ മുഹമ്മദ് അൽ ഒജൈരി, മുബാറക് അരിഫി, ഷറഫുദ്ദീൻ കണ്ണേത്ത് (കെ.എം.സി.സി), അബ്ദുൽ ഗഫൂർ ഫൈസി (കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ), അനൂപ് മങ്ങാട്, സജി (കല കുവൈത്ത്), വർഗീസ് പുതുകുളങ്ങര (ഒ.ഐ.സി.സി), പ്രതാപ ചന്ദ്രൻ (എൻ.എസ്.എസ്), മുഹമ്മദ് കാസിം, സഫറുല്ല ഖാൻ (ഐ.ഡബ്ല്യു.എഫ്) എന്നിവരും മാധ്യമപ്രവർത്തകരും ഇഫ്താർ വിരുന്നിൽ പങ്കാളികളായി.

