സൗഹൃദവും പരസ്പര സ്നേഹവും പ്രകടമാക്കി മെഡക്സ് മെഡിക്കൽ കെയർ ‘ഗബ്ക്ക’
text_fieldsമെഡക്സ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി
ശൈഖ ഇൻതിസാർ അൽ മുഹമ്മദ് അസ്സബാഹുമായി
കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: റമദാൻ ദിനത്തിൽ സൗഹൃദവും ഐക്യവും പരസ്പര സ്നേഹവും പ്രകടമാക്കി കുവൈത്തിലെ പ്രമുഖ ആതുരസേവന ദാതാക്കളായ മെഡക്സ് മെഡിക്കൽ ഗ്രൂപ് ഗബ്ക്ക. മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ സെന്ററിൽ സംഘടിപ്പിച്ച ഗബ്ക്കയിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.
മെഡക്സ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മനുഷ്യന് വിശപ്പിന്റെ വില അറിയിക്കുന്ന മാസം എന്നതിനൊപ്പം മറ്റുള്ളവരുടെ പ്രയാസങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും കൂടി അവസരം നൽകുന്ന മാസമാണ് റമദാൻ എന്ന് അദ്ദേഹം പറഞ്ഞു.
‘ഗബ്ക്ക’യിൽ മെഡക്സ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി അതിഥികളെ സ്വീകരിക്കുന്നു
ശൈഖ ഇൻതിസാർ അൽ മുഹമ്മദ് അസ്സബാഹ്, ശൈഖ അൻവർ അൽ മുഹമ്മദ് അസ്സബാഹ്, അദെൽ അൽ ഖലീഫ തുടങ്ങിയ പ്രമുഖരും മെഡക്സ് മാനേജ്മെെന്റ് പ്രതിനിധികളും പങ്കെടുത്തു. വിവിധ സംഘടന പ്രതിനിധികളും ബിസിനസ് പ്രമുഖരും ഗബ്ക്കയിൽ പങ്കുചേർന്നു. ശൈഖ ഇൻതിസാർ അൽ മുഹമ്മദ് അസ്സബാഹുമായി മെഡക്സ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി കൂടിക്കാഴ്ചയും നടത്തി.

