വിദേശികളില്‍നിന്ന് മരുന്നുവില ഈടാക്കണമെന്ന നിര്‍ദേശത്തിന് വിമര്‍ശനം
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും വിദേശികള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കുന്നതിനെതിരെ സഫാ അല്‍ ഹാഷിം എം.പി പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച കരടുനിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനം. നിലവില്‍ പ്രവേശന ഫീസായി വിദേശികള്‍ ക്ളിനിക്കുകളില്‍ നല്‍കുന്ന ഒരു ദിനാറും ആശുപത്രികളില്‍ നല്‍കുന്ന രണ്ടു ദിനാറും ഡോക്ടര്‍ക്കുള്ള പരിശോധനാ ഫീസ് മാത്രമായി പരിഗണിക്കണമെന്നും അതില്‍ മരുന്ന് ഉള്‍പ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ലഭിക്കുന്ന ആനുകൂല്യത്തിന്‍െറ കാര്യത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ വ്യത്യാസം കല്‍പിക്കാന്‍ പാടില്ളെന്ന് കരട് നിര്‍ദേശത്തിനെതിരെ രംഗത്തുവന്ന എം.പിമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് സ്വദേശികള്‍ക്കു മാത്രം നല്‍കണമെന്നും വിദേശികള്‍ സ്വകാര്യ ഫാര്‍മസികളില്‍നിന്ന് മരുന്നു വാങ്ങുന്ന സംവിധാനമാണു വേണ്ടതെന്നുമാണ് സഫ അല്‍ ഹാഷിം എം.പിയുടെ നിര്‍ദേശം.
സാമൂഹിക വിമര്‍ശനത്തിന് കാരണമായേക്കാവുന്ന ഇത്തരം നിര്‍ദേശങ്ങള്‍ മനുഷ്യാവകാശങ്ങളെ വിലമതിക്കുന്ന രാജ്യത്തിന് യോജിച്ചതല്ളെന്ന് എം.പിമാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് ജനസംഖ്യ ക്രമീകരണം വരുത്താന്‍ സാധിക്കാത്തതിന്‍െറ ഉത്തരവാദിത്തം വിദേശികളുടെമേല്‍ കെട്ടിവെക്കുന്നതിനെ എതിര്‍ക്കുമെന്ന് ഒരു സംഘം ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് വിദേശികള്‍ ആനുകൂല്യം പറ്റുന്നതല്ല പ്രശ്നങ്ങള്‍ക്ക് കാരണം. വിസ കച്ചവടം, അഴിമതി, പൊതുമുതല്‍ കൊള്ളയടിക്കല്‍ പോലുള്ള യഥാര്‍ഥ കാരണങ്ങള്‍ കണ്ടത്തെിയാണ് ഇത് പരിഹരിക്കേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ-ചികിത്സ രംഗത്ത് വിദേശികളോട് വിവേചനം കാണിക്കാന്‍ പാടില്ളെന്ന് കുവൈത്ത് സര്‍വകലാശാലയിലെ മനഃശാസ്ത്ര പഠനവിഭാഗം മേധാവി ഡോ. സുലൈമാന്‍ അല്‍ ഖിദാരി പറഞ്ഞു. മാനുഷികമായ എല്ലാ അവകാശങ്ങളും വിദേശികള്‍ക്ക് ലഭ്യമാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ബാധ്യത വിദേശികളുടെ മേല്‍ മാത്രമാക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ളെന്ന് ഡോ. ഫാമിത ഖാജ പറഞ്ഞു. വിദേശികളില്‍നിന്ന് മരുന്നുവില ഇടാക്കണമെന്ന എം.പിയുടെ നിര്‍ദേശം മനുഷ്യാവകാശ ലംഘനമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാരായ ആദില്‍ അല്‍ റിദ, ഡോ. അന്‍വര്‍ ഹയാത്തി, ഡോ. മുഹമ്മദ് അല്‍ സനാഫി, ഹമദ് അല്‍ അന്‍സാരി എന്നിവരും എം.പിയുടെ കരട് പ്രമേയത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. തൊഴില്‍ വിപണിയില്‍ ക്രമീകരണം വരുത്തുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളും ക്ളിനിക്കുകളും വിദേശികളില്‍നിന്ന് മരുന്ന് ഫീസ് ഈടാക്കണമെന്നാശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം.പി സഫാഹ് അല്‍ ഹാഷിം പാര്‍ലമെന്‍റില്‍ കരട് നിര്‍ദേശം സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
