291 മരുന്നുകളുടെ വില 50 ശതമാനം വരെ കുറക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യത്യസ്ത തരത്തിലുള്ള 291 മരുന്നുകളുടെ വില 50 ശതമാനം വര െ കുറക്കുവെന്ന് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ് പ്രഖ്യാപിച്ചു. ജി.സി.സി രാഷ്ട്രങ്ങളിലെ മെഡിക്കല്‍ കമ്മിറ്റികളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് സ്വകാര്യ ഫാര്‍മസികളില്‍ പുതിയ മരുന്നുവിലകള്‍ െഗസറ്റ് ലിസ്റ്റില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതിനുശേഷം 30 ദിവസത്തിനുള്ളില്‍ നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.
അവശ്യമരുന്നുകളുടെ വില കുറക്കാൻ കുവൈത്ത് ബഹുവിധ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ്. രാജ്യത്ത് മരുന്ന് നിർമാണ കമ്പനികൾ ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഇറക്കുമതി തീരുവയുൾപ്പെടെ നൽകേണ്ടതായി വരുന്നതുകൊണ്ടാണ് വിദേശ മരുന്നുകൾക്ക് വില കൂടുന്നത്. അവശ്യമരുന്നുകൾ തദ്ദേശീയമായി ഉൽപാദിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ വില പിടിച്ചുനിർത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. മരുന്ന് നിർമാണത്തിലേക്ക് സംരംഭകരെ ആകർഷിക്കുന്നതിന് അന്താരാഷ്ട്ര കമ്പനികളുടെ യോഗം വിളിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
