കുവൈത്തിൽ ആരോഗ്യ ജീവനക്കാർക്ക് സുരക്ഷ ഒരുക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ ജീവനക്കാർക്ക് സുരക്ഷ ഒരുക്കാൻ നീക്കം. കഴിഞ്ഞ ദിവസം ഇൗജിപ്ഷ്യൻ വനിത ഡോക്ടർക്ക് നേരെ കൈയേറ്റമുണ്ടായത് ആരോഗ്യ മന്ത്രാലയം ഗൗരവത്തിലെടുക്കുന്നു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ ജീവനക്കാർക്കും സുരക്ഷ ഒരുക്കുന്നതാണ് പരിഗണിക്കുന്നത്. ഇൗസ്റ്റ് മുബാറക് അൽ കബീർ ഹെൽത് സെൻററിൽ പത്തുവർഷമായി ജോലി ചെയ്തിരുന്ന ഇൗജിപ്ഷ്യൻ ഡോക്ടർ ഷിഫ്റ്റം സംവിധാനത്തിെൻറ ഭാഗമായി അൽ റഖ ഹെൽത് സെൻററിൽ ജോലി ചെയ്യുന്നതിനിടെയാണ് കൈയേറ്റം.
നല്ല സ്വഭാവവും ചട്ടങ്ങളും നിയമവും പാലിക്കുന്നതിൽ കണിശതയുള്ളയാളായിരുന്നു ഇൗ ഡോക്ടർ എന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ഒരു സന്ദർശകനോട് അൽപസമയം പുറത്ത് കാത്തിരിക്കാൻ പറഞ്ഞതിന് പ്രകോപിതനായി അസഭ്യവർഷം നടത്തുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ക്രൂരമായി അക്രമിക്കുേമ്പാൾ സഹപ്രവർത്തകർ ഇടപെട്ടത് കൊണ്ടാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ഡോക്ടർമാർക്കും ആരോഗ്യ ജീവനക്കാർക്കുമെതിരായ അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഇതിന് തടയിടാൻ നിയമനിർമാണം നടത്തണമെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യമുയരാൻ തുടങ്ങി നാളേറെയായി.
ആശുപത്രികളിൽ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒാരോ ഡോക്ടർമാരുടെയും കാബിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പ്രായോഗികമല്ലെന്നും നിയമനിർമാണത്തിലൂടെ ശിക്ഷ കടുപ്പിക്കുകയും നടപടികൾ ശക്തമാക്കുകയുമാണ് പരിഹാരമെന്നുമാണ് ആഭ്യന്തര മന്ത്രാലയം നേരത്തെ സ്വീകരിച്ച നിലപാട്. പുതിയ സാഹചര്യത്തിൽ ഇതിൽ മാറ്റം വരുമെന്നാണ് കരുതുന്നത്. രോഗികളും കൂടെ എത്തുന്നവരും ചെറിയ കാരണങ്ങൾക്കും അകാരണമായും പ്രകോപിതരാവുകയും കൈയേറ്റത്തിന് മുതിരുകയുമാണെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

