ആരോഗ്യപ്രശ്നം: 2016 മുതൽ 5,879 വിദേശികളെ തിരിച്ചയച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 2016 മുതൽ 2018 മേയ്വരെ 5879 വിദേശികളെ ആരോഗ്യകാരണങ്ങളാൽ സ്വന്തം രാജ്യത്തേക്കുതന്നെ തിരിച്ചയച്ചതായി ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. പാർലമെൻറിൽ ജംആൻ അൽ ഹർബഷ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
576 പേർ എയിഡ്സ് ബാധിതരാണ്. 2068 പേർ ക്ഷയരോഗം ബാധിച്ചും 2991 പേർ ഹെപ്പറ്റൈറ്റിസ് ബാധയെ തുടർന്നും 244 പേർ അണുബാധയെ തുടർന്നുമാണ് തിരിച്ചുപോവേണ്ടിവന്നത്. പ്രവാസികളുടെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയത്തിനെതിരെ 18 കേസുകൾ ചുമത്തപ്പെട്ടുവെന്നും ഇവയിലെല്ലാം മന്ത്രാലയത്തിന് അനുകൂലമായ വിധിയാണ് കോടതിയിൽനിന്ന് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
