Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാന്ത്വനമായി സന്നദ്ധ...

സാന്ത്വനമായി സന്നദ്ധ സംഘടനകളുടെ മെഡിക്കൽ സേവനം

text_fields
bookmark_border
സാന്ത്വനമായി സന്നദ്ധ സംഘടനകളുടെ മെഡിക്കൽ സേവനം
cancel

കുവൈത്ത്​ സിറ്റി: സ്വകാര്യ ക്ലിനിക്കുകൾ അടഞ്ഞുകിടക്കുകയും സർക്കാർ ആശുപത്രികളിൽ വലിയ കേസുകൾ മാത്രം എടുക്കുക യും ചെയ്യുന്നവർക്ക്​ ആ​ശ്വാസമായി സന്നദ്ധ സംഘടനകളുടെ മെഡിക്കൽ സേവനം. സ്ഥിരം ഉപയോഗിക്കുന്ന മരുന്നുകൾ കിട്ടാൻ ബുദ്ധിമുട്ടുന്നവർക്ക്​ മരുന്ന്​ എത്തിച്ചുകൊടുത്തും രോഗവിവരങ്ങൾ, സംശയങ്ങൾ എന്നിവ മലയാളി ഡോക്ടറുമായി പങ്കുവ െക്കാൻ അവസരമൊരുക്കിയുമാണ്​ സന്നദ്ധ സംഘടനകൾ മാതൃകയാവുന്നത്​.
അടഞ്ഞുകിടക്കുന്ന സ്വകാര്യ ക്ലിനിക്കുകളിലെ ഡോക്​ടർമാരും നഴ്​സുമാരും ലാബ്​ ടെക്​നീഷ്യന്മാരും നിസ്വാർഥ സേവനത്തിന്​ സഹകരിക്കുന്നുണ്ട്​. പുറത്തിറങ്ങാൻ​ പരിമിതിയുള്ളതിനാൽ​ വാട്​സ്​ആപ്​ കൂട്ടായ്​മകൾ രൂപവത്​കരിച്ചാണ്​ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്​.


ആളുകളുടെ പക്കൽ ബാക്കിയുള്ള മരുന്നുകൾ ശേഖരിച്ച്​ ആവശ്യക്കാർക്ക്​ നൽകുന്നു. ഫാർമസികളുടെ സേവനവും ഉപയോഗപ്പെടുത്തുന്നു. വിമാന സർവിസ്​ നിലച്ചതോടെ നാട്ടിൽനിന്ന്​ മരുന്ന്​ കൊണ്ടുവരാൻ കഴിയാതായ നിരവധി പേർക്ക്​ ഇത്തരം സേവനങ്ങൾ ഉപകാരപ്പെടുന്നു. ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ഡോക്​ടർമാരുടെ മേൽനോട്ടമുണ്ട്​. ആരോഗ്യവകുപ്പി​​െൻറ മെഡിക്കൽ ക്ലിനിക്, ആശുപത്രി പ്രവർത്തനങ്ങളെ കുറിച്ച് സംശയങ്ങൾക്ക്​ ഫോൺകാളുകളിലൂടെ മറുപടി നൽകുന്നു. കെ.​െഎ.ജി, യൂത്ത്​ ഇന്ത്യ, ​െഎവ എന്നിവ കനിവ്​, ടീം വെൽഫെയർ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ഹെൽപ്​ ലൈൻ വഴി രണ്ടുദിവസത്തിനകം നൂറിലധികം പേർ മെഡിക്കൽ സേവനവും 30ലധികം പേർ കൗൺസലിങ്​ സേവനവും ഉപയോഗപ്പെടുത്തി.

മെഡിക്കൽ ഹെൽപ്​ലൈൻ ഫോൺ നമ്പർ/വാട്​സ്​ആപ്​
•ഫർവാനിയ ഗവർണറേറ്റ്-69689414, 99498607, 97547254, 67785350
•ഹവല്ലി ഗവർണറേറ്റ് -99020623, 65667981
•അഹ്​മദി ഗവർണറേറ്റ്-98733472, 66066346, 99046082
•കാപിറ്റൽ ഗവർണറേറ്റ് -99395781, 99362430
•ജഹ്​റ, മുബാറക്​ അൽ കബീർ ഗവർണറേറ്റുകൾ -97709046, 51502515, 66478880

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalgulf news
News Summary - medical-kuwait-gulf news
Next Story