കുവൈത്തിൽ 11ാമത് ഫാർമസിയുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഉദ്ഘാടനം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: പരിചരണം, കരുതൽ, ചികിത്സ എന്നിവയുടെ പര്യായമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ 11ാമത് ഫാർമസി (ബദായ ഫാർമസി) ഇന്നുമുതൽ മെഹബൂലയിൽ പ്രവർത്തനം ആരംഭിക്കും. വൈകീട്ട് നാലിന് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ വിവിധ രംഗങ്ങളിലുള്ളവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസത്തേക്ക് എല്ലാ ബില്ലിങ്ങിലും 20ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്.
പരിചയസമ്പന്നരായ ഫാർമസിസ്റ്റുകളുടെയും ആരോഗ്യസംരക്ഷണ വിദഗ്ധരുടെയും പിന്തുണയോടെ സമൂഹത്തിന് ഗുണനിലവാരമുള്ള മരുന്നുകൾ, വെൽനസ് ഉൽപന്നങ്ങൾ, ഓവർ-ദി-കൗണ്ടർ അവശ്യവസ്തുക്കൾ എന്നിവ നൽകുന്നതിനാണ് പുതിയ ബ്രാഞ്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ആരോഗ്യസംരക്ഷണ സംയോജനത്തിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി ഫാർമസി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി എല്ലാ മരുന്നുകൾക്കും ഹോം ഡെലിവറി സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഡോർസ്റ്റെപ്പ് ഡെലിവറി ഉപഭോക്താക്കൾക്ക് സേവനം എളുപ്പമാക്കുന്നു. ഓൺലൈൻ ഓർഡറുകളിൽ പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകളും നേടാം.
ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണം കൂടുതൽ താങ്ങാനാവുന്നതും എല്ലാവർക്കും ലഭ്യമാക്കുന്നതിനുമുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ബ്രാഞ്ച് എന്നും വൈകാതെ മെട്രോയുടെ 12ാമത് ഫാർമസി തുറന്നുപ്രവർത്തനമാരംഭിക്കുമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

