ഇറാഖിന് നാല് ആംബുലൻസും മെഡിക്കൽ ഉപകരണങ്ങളും കൈമാറി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇറാഖിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നാലു ആംബുലൻസുകളും മെഡിക്കൽ ഉപകരണങ്ങളും കൈമാറി. മൊത്തം 18 ലക്ഷം ഡോളറിെൻറ ഉപകരണങ്ങളാണ് കുവൈത്ത് കൈമാറിയത്. ഇറാഖി തലസ്ഥാനമായ ബഗ്ദാദിെല ഗ്രീൻസോണിൽ നടന്ന ചടങ്ങിൽ ഇറാഖി കാബിനറ്റ് കൗൺസിൽ സെക്രട്ടറി ജനറൽ മഹ്ദി അൽ അലാക്ക്, ഇറാഖിലെ കുവൈത്തിെൻറ അംബാസഡർ സാലിം അൽ സമനാൻ, ഇറാഖി ഉദ്യോഗസ്ഥർ, കുവൈത്ത് റെഡ്ക്രസൻറ് െസാസൈറ്റി പ്രതിനിധികൾ എന്നിവർ പെങ്കടുത്തു.
കുവൈത്തിെൻറ ഇത്തരം സഹായങ്ങളും പിന്തുണയും െഎസിസിൽനിന്ന് മോചിപ്പിച്ച സ്ഥലങ്ങളിൽ ഏറെ പ്രയോജനപ്രദമാകുമെന്ന് മഹ്ദി അൽ അലാക്ക് പറഞ്ഞു. കുവൈത്തിെൻറയും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറയും പിന്തുണയിൽ ഏറെ നന്ദിയുണ്ടെന്നും ഇത്തരം സഹായങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിൽനിന്ന് മോചിപ്പിച്ച സ്ഥലങ്ങളിൽ ഏറെ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2003 മുതൽ കുവൈത്ത് ഇറാഖി ജനതക്ക് സഹായം നൽകുന്നുണ്ടെന്നും റെഡ്ക്രസൻറ് മുഖേന നൽകിയ സഹായം ഇസ്ലാമിക് സ്റ്റേറ്റ് തകർത്ത പ്രദേശങ്ങളിലെ ജനതക്ക് ഏറെ സഹായകരമാകുമെന്നും അംബാസഡർ സാലിം അൽ സമനാൻ പറഞ്ഞു. അമീർ ശൈഖ് സബാഹിെൻറ മുൻകൈയിലാണ് ഇറാഖിന് സഹായം നൽകിക്കൊണ്ടിരിക്കുന്നത്. ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാല് ആംബുലൻസുകളും അത്യാധുനിക സൗകര്യങ്ങളുള്ളതാണ്.
യുദ്ധത്തിലും ആഭ്യന്തര സംഘർഷത്തിലും തകർന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമാണ് ഇൗ ആംബുലൻസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
