യമനിൽ ചികിത്സ ഉപകരണങ്ങൾ നൽകി
text_fieldsയമനിലെ മെഡിക്കൽ സെൻററിലേക്ക് കുവൈത്തി സംഘടന നൽകിയ ചികിത്സ ഉപകരണങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ നജാത്ത് ചാരിറ്റബിൾ സൊസൈറ്റി യമനിൽ ചികിത്സ ഉപകരണങ്ങൾ നൽകി.ദക്ഷിണ യമനിലെ അൽ ഖബയ്ത ജില്ലയിലെ മെഡിക്കൽ സെൻററിലേക്കാണ് 'കുവൈത്ത് നിങ്ങളോടൊപ്പം' കാമ്പയിനിെൻറ ഭാഗമായി ചികിത്സ ഉപകരണങ്ങൾ നൽകിയത്.
കൈഫാൻ സകാത്ത് കമ്മിറ്റിയുടെ സാമ്പത്തിക സഹായത്തോടെയാണ് നജാത്ത് സൊസൈറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അൾട്രാസൗണ്ട് ഡിവൈസ്, അടിസ്ഥാന ലാബ് ഉപകരണങ്ങൾ, ഒാക്സിജൻ സിലിണ്ടറുകൾ, സോളാർ വൈദ്യുതി സംവിധാനം, മരുന്ന് സൂക്ഷിക്കാനുള്ള റെഫ്രിജറേറ്റർ തുടങ്ങിയവയാണ് നൽകിയത്. യമനിലെ ലഹ്ജി ഗവർണറേറ്റ് അധികൃതർ കുവൈത്തിെൻറ സഹായത്തിന് നന്ദി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

